ദുബൈ: ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രമായ ഐൻ ദുബൈ വീണ്ടും തുറക്കുന്നത് വൈകും. അറ്റകുറ്റപ്പണികൾ പൂർണമായും പൂർത്തീകരിച്ച ശേഷം കുറച്ച് മാസങ്ങൾക്ക് ശേഷമെ ഐൻ ദുബൈ തുറക്കൂ എന്ന് അധികൃതർ വെബ്സൈറ്റിൽ വ്യക്തമാക്കി. അടുത്ത വർഷം ആദ്യ പാദത്തോടെ തുറക്കുമെന്നാണ് കരുതുന്നത്. മാർച്ച് 14നാണ് അറ്റകുറ്റപ്പണിക്കായി ഐൻ ദുബൈ അടച്ചത്. പെരുന്നാൾ അവധി സമയത്ത് തുറക്കുമെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്. എന്നാൽ, പ്രവർത്തനം നീട്ടിവെക്കുകയായിരുന്നു. ഐൻ ദുബൈയിലെ നവീകരണ പ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ട്.
കഴഞ്ഞ വർഷം ഒക്ടോബറിലാണ് ഐൻ ദുബൈ സന്ദർശകർക്കായി തുറന്നുകൊടുത്തത്. 250 മീറ്ററാണ് ഉയരം. മുകളിലെത്തിയാൽ 360 ഡിഗ്രിയിൽ ദുബൈയുടെ കാഴ്ചകൾ ആസ്വദിക്കാം. 48 ആഡംബര കാബിനുകൾ ഇതിലുണ്ട്. ഒരു തവണ കറക്കം പൂർത്തിയാക്കാൻ 38 മിനിറ്റ് വേണം. മലയാള സിനിമകളുടെ പ്രൊമോഷനും ഐൻ ദുബൈയിൽ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.