അബൂദബി: യന്ത്രത്തകരാർമൂലം സർവിസ് മുടങ്ങിയ അബൂദബി-കോഴിക്കോട് എയർ ഇന്ത്യ എക്സ് പ്രസ് ഒരു ദിവസം വൈകി റീഷെഡ്യൂൾ ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന ഐ.എക്സ്-348 വിമാനമാണ് ബ്രേക്ക് തകരാർ മൂലം മണിക്കൂറുകൾ യാത്രക്കാരുമായി റൺവേയിൽ കിടന്നത്. തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ അധികൃതർ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.
ശനിയാഴ്ച പുലർച്ചെ വിമാനം സർവിസ് നടത്തുമെന്ന അറിയിപ്പ് വെള്ളിയാഴ്ച വൈകീട്ടോടെ യാത്രക്കാർക്ക് ലഭിക്കുകയായിരുന്നു. അതേസമയം, ഇതേ വിമാനത്തിൽ മറ്റ് ഡെസ്റ്റിനേഷനുകളിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്നവരെയും സമയമാറ്റം ബാധിച്ചിട്ടുണ്ട്. ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട വിമാനവും കഴിഞ്ഞ ദിവസം വൈകി. ഉച്ചക്ക് 2ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ് പ്രസിന്റെ ഐ.എക്സ് 546 വിമാനമാണ് വൈകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.