ദുബൈ: ഗൾഫ് മേഖലകളിൽ മധ്യ വേനലവധിക്കാലത്തും വിവിധ ഉത്സവ സീസണുകളിലും അനിയന്ത്രിതമായി വിമാന നിരക്കുകൾ വർധിപ്പിക്കുന്നതിനെതിരെ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ്യ തളങ്കര ആവശ്യപ്പെട്ടു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി അബുഹൈൽ കെ.എം.സി.സി പി.എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രഭാത സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി പി.ഡി. നൂറുദ്ദീൻ സ്വാഗതം പറഞ്ഞു.
യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മറ്റി ട്രഷർ നിസാർ തളങ്കര, ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.ഇ.എ ബക്കർ, ദുബൈ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റ് ഹുസൈനാർ ഹാജി എടച്ചാക്കെ, ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, എ.എ. ജലീൽ, അബ്ദുല്ല ആറങ്ങാടി, അഫ്സൽ മൊട്ടമ്മൽ എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികളായ സലാം തട്ടാനിച്ചേരി, സി.എച്ച്. നൂറുദ്ദീൻ, ഹസൈനാർ ബീജന്തടുക്ക, ഹനീഫ് ബാവ നഗർ, സുബൈർ അബ്ദുല്ല, സുബൈർ കുബണൂർ, ആസിഫ് ഹൊസങ്കടി, സിദ്ദീഖ് ചൗക്കി, റഫീഖ് കാടങ്ങോട്, ബഷീർ പാറപ്പള്ളി, ഫൈസൽ മുഹ്സിൻ, ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, ഖാലിദ് പാലക്കി, എ.ജി.എ റഹ്മാൻ, സൈഫുദ്ദീൻ മൊഗ്രാൽ, അഷ്കർ ചൂരി, ഹാരിസ് കൂളിയങ്കാൽ, ഷിഹാദ് ചെറുവത്തൂർ, റാഫി പള്ളിപ്പുറം, സലീം ചേരങ്കൈ, മറ്റ് മണ്ഡലം മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. സെക്രട്ടറി സുബൈർ കുബണൂർ ഖിറാഅത്തും ട്രഷറർ ഡോ. ഇസ്മയിൽ മൊഗ്രാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.