ഇഫ്താർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകുന്ന അക്കാഫ് ചിൽഡ്രൻസ് ക്ലബ് അംഗങ്ങൾ
ഷാർജ: കേരളത്തിലെ കലാലയങ്ങളിലെ അലുമ്നികളുടെ യു.എ.ഇയിലെ സംഗമ വേദിയായ അക്കാഫ് ഇവെന്റ്സിന്റെ പോഷക സംഘടനയായ അക്കാഫ് ചിൽഡ്രൻസ് ക്ലബ് റമദാനിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. 7000ത്തോളം ഭക്ഷണ കിറ്റുകളാണ് കുട്ടികളുടെ നേതൃത്വത്തിൽ വിതരണം ചെയ്യപ്പെട്ടത്. ഹിറ്റ് എഫ്.എം ആർ.ജെ ഡോണ മുഖ്യാതിഥിയായിരുന്നു. ചിൽഡ്രൻസ് ക്ലബ് പ്രതിനിധികളായ മനോജ് സി.എച്ച്, ഇന്ദു വാരിയർ, സരിൻ സണ്ണി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക്, സെക്രട്ടറി കെ.വി. മനോജ്, ചാരിറ്റി ചീഫ് കോഓഡിനേറ്റർ വി.സി മനോജ്, വനിത വിഭാഗം പ്രസിഡന്റ് വിദ്യ പുതുശ്ശേരി, എക്സ്കോം കോഓഡിനേറ്റേഴ്സ് സിന്ധു ജയറാം, പുഷ്പജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജനറൽ കൺവീനർ ഷൈജു രാമചന്ദ്രൻ (എം.ജി കോളജ്), ജോയന്റ് കൺവീനർമാരായ മനൂവ് വലിയവീട്ടിൽ (ഗവൺമെന്റ് കോളജ്, ആറ്റിങ്ങൽ), ഷാജൻ മാത്യു (ഡെബ്കാസ്), സരിൻ സണ്ണി (സെന്റ് അലോഷ്യസ് കോളജ്), എൻ.ഐ ബിനോയ് (എസ്.കെ.വി.സി) എന്നിവർ ഇഫ്താർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.