അ​ൽ ഇ​ബ്​​തി​സാ​മ സ്കൂ​ളി​ന് അ​ക്കാ​ഫ് ഇ​വ​ന്റ​സി​ന്‍റെ സ​ഹാ​യ​ഹ​സ്തം

അ​ൽ ഇ​ബ്തി​സാ​മ സ്കൂ​ളി​ന് സ​ഹാ​യം അ​ക്കാ​ഫ് ഇ​വ​ന്റ​സ് കൈ​മാ​റു​ന്നു

അ​ൽ ഇ​ബ്​​തി​സാ​മ സ്കൂ​ളി​ന് അ​ക്കാ​ഫ് ഇ​വ​ന്റ​സി​ന്‍റെ സ​ഹാ​യ​ഹ​സ്തം

ഷാ​ർ​ജ: ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ ഇ​ബ്തി​സാ​മ സ്കൂ​ളി​ന് പ്ര​തി​മാ​സ സാ​മ്പ​ത്തി​ക സ​ഹാ​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു അ​ക്കാ​ഫ് ഇ​വ​ന്റ​സ്.

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മ​ഹാ​ജ​ൻ, ദു​ബൈ ഡ്യൂ​ട്ടി ഫ്രീ ​വൈ​സ് പ്ര​സി​ഡ​ന്റ് റാ​ഫി പ​ട്ടേ​ൽ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ക്കാ​ഫ് ഇ​വ​ന്റ​സ് പ്ര​സി​ഡ​ൻ​റ് ചാ​ൾ​സ് പോ​ൾ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു.

ഇ​ബ്തി​സാ​മ സെ​ന്റ​റി​ലെ കു​ട്ടി​ക​ളു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്താ​നും അ​വ​ർ​ക്ക് മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​വും സം​ര​ക്ഷ​ണ​വും ന​ൽ​കാ​നും ഉ​ദ്ദേ​ശി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് നി​സാ​ർ ത​ള​ങ്ക​ര, അ​ക്കാ​ഫ് ഇ​വ​ന്റ​സ് ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ ഹ​മീ​ദ്, പ്ര​സി​ഡ​ന്റ് ചാ​ൾ​സ് പോ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. ബി​ജു​കു​മാ​ർ, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ അ​നൂ​പ് അ​നി​ൽ ദേ​വ​ൻ, ജോ​യ​ന്റ് ട്ര​ഷ​റ​ർ ഫി​റോ​സ് അ​ബ്ദു​ള്ള, സ​ക്കീ​ർ ഹു​സൈ​ൻ, റെ​ജി മോ​ഹ​ന​ൻ നാ​യ​ർ, ജോ​ൺ കെ. ​ബേ​ബി, ജാ​ഫ​ർ ക​ണ്ണാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന ഇ​ത്ത​രം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​ക്കാ​ഫ് ഇ​വ​ന്റ്സ് എ​പ്പോ​ഴും ക​രു​ത്തേ​കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് അ​ക്കാ​ഫ് പ്ര​സി​ഡ​ന്റ് ചാ​ൾ​സ് പോ​ൾ പ​റ​ഞ്ഞു.

Tags:    
News Summary - Akaf Events extends a helping hand to Al Ibtisama School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.