അൽഐൻ: അൽഐൻ മൃഗശാലയിൽ പ്രവേശന ടിക്കറ്റ് നിരക്കിൽ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. ഈ മാസം അവസാനം വരെയുള്ള ദിവസങ്ങളിൽ നിരക്കിളവ് ലഭിക്കും. ‘ബിഗ് ഓഫേഴ്സ് ഫോർ ബിഗ്ഗർ ജോയ്’ എന്നപേരിലാണ് ടിക്കറ്റുകൾക്ക് ഇളവ് പ്രഖ്യാപിച്ചത്.
ശൈത്യകാല അവധി ദിനങ്ങളിൽ മൃഗശാലയിൽ ഒരുക്കിയ ആകർഷകമായ കാഴ്ചകളും ശൈത്യകാല അന്തരീക്ഷവും ആസ്വദിക്കാൻ വന്യജീവി-പ്രകൃതിസ്നേഹികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് നിരക്കിളവ്.
വ്യത്യസ്ത പ്രായത്തിലുള്ള സന്ദർശകർക്കായി ‘വിങ്സ് ഓഫ് സഹാറ ഷോ’, ‘കീപ്പേഴ്സ് ടോക്സ്’, ‘ഹിപ്പോ ആൻഡ് ക്രോക്കോഡൈൽ എക്സിബിറ്റ്’ തുടങ്ങി ആകർഷകമായ ദർശനങ്ങളും അവധിക്കാലത്ത് മൃഗശാല ഒരുക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള മികച്ച സംഗീതജ്ഞരുടെ പങ്കാളിത്തത്തോടെ വാരാന്ത്യങ്ങളിൽ ‘മ്യൂസിക് ഓൺ ദി വാക്ക്വേ’ പരിപാടിയിൽ സന്ദർശകർക്ക് ഔട്ട്ഡോർ സംഗീത ഷോകളും ആസ്വദിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.