ദുബൈ: എമിറേറ്റിലെ അൽ ബർഷയിൽ മാൾ ഓഫ് എമിറേറ്റ്സിന് സമീപത്തെ താമസകെട്ടിടത്തിൽ തീപിടിത്തം. ഞായറാഴ്ച രാത്രിയാണ് വലിയ രീതിയിൽ അഗ്നിബാധയുണ്ടായത്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബൈ സിവിൽ ഡിഫൻസ് അറിയിച്ചു. രാത്രി 10.33നാണ് സിവിൽ ഡിഫൻസ് ഓപറേഷൻസ് റൂമിൽ തീപിടിത്തം സംബന്ധിച്ച് വിവരം ലഭിച്ചത്. ഉടൻതന്നെ അൽ ബർഷ ഫയർ സ്റ്റേഷനിൽ നിന്ന് രക്ഷാപ്രവർത്തകർ കുതിച്ചെത്തി.
അഞ്ചുമിനിറ്റിനകം എത്തിച്ചേർന്ന രക്ഷാപ്രവർത്തകർ എട്ടുനില കെട്ടിടത്തിൽ നിന്ന് താമസക്കാരെ അതിവേഗം ഒഴിപ്പിക്കാനും തീയണക്കാനും ആരംഭിച്ചു. കെട്ടിടത്തിന്റെ മുൻഭാഗത്തെ പാളികൾക്കാണ് തീപിടിച്ചിരുന്നത്. ഇത് മുകളിലേക്ക് അതിവേഗം വ്യാപിക്കുകയും ചെയ്തു. 11.05ഓടെ തീ നിയന്ത്രണ വിധേയമാക്കാൻ അധികൃതർക്ക് സാധിച്ചു. തീപിടിത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.