അൽഐൻ: അൽഐൻ മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികൾ ‘പൂവിളി 2023’ എന്ന പേരിൽ സെപ്റ്റംബർ 28, 29 ദിവസങ്ങളിലായി നടന്നു.28ന് വൈകീട്ട് നിരവധി സംഘങ്ങൾ പങ്കെടുത്ത പൂക്കളമത്സരത്തിൽ അൽ ഐൻ താരാട്ട്, അൽഐൻ മലയാളം മിഷൻ ടീമുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. 29ന് മമ്മൂട്ടി, പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഓണസദ്യയിൽ 1200ഓളം പേർ പങ്കെടുത്തു.
സെലിബ്രിറ്റി ഷെഫായ ഫിറോസ് ചുട്ടിപ്പാറ ഉൾപ്പെടെ അൽഐൻ പൊതു, സാമൂഹിക, സാംസ്കാരിക, കച്ചവട മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു. സമാജം കലാവിഭാഗം അവതരിപ്പിച്ച കലാമേളയും പരിപാടിയുടെ ഭാഗമായി നടന്നു.
കേരളപ്പിറവിയോടനുബന്ധിച്ച് കേരളത്തിന്റെ തനത് നാടൻ കലകളെ കോർത്തിണക്കി നവംബർ നാലിന് ലുലു കുവൈത്താത്ത് അങ്കണത്തിൽ അൽഐൻ മലയാളി സമാജം ലുലു ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘ഉത്സവം പത്താം എഡിഷൻ - കേരളീയം 2023’ന്റെ പോസ്റ്റർ പ്രകാശനവും സംഘടിപ്പിക്കപ്പെട്ടു.
ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ടി.വി.എൻ. കുട്ടി, ജനറൽ സെക്രട്ടറി മണികണ്ഠൻ, ലുലു റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, യുനൈറ്റഡ് മൂവ്മെന്റ് ചെയർമാൻ അഷ്റഫ് പള്ളിക്കണ്ടം, ലോക കേരള സഭ അംഗം ഇ.കെ. സലാം, അൽഐൻ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ഡോ. മൊയ്തീൻ, ഇന്ത്യൻ സോഷ്യൽ സെന്റർ മുൻ അധ്യക്ഷൻ മുബാറക് മുസ്തഫ, ചെയർ ലേഡി റസിയ ഇഫ്തിക്കർ, വനിത വിഭാഗം സെക്രട്ടറി ബബിത ശ്രീകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അൽഐൻ മലയാളി സമാജം അധ്യക്ഷൻ ഫക്രുദ്ദീൻ, ജനറൽ സെക്രട്ടറി സലിം ബാബു, ട്രഷറർ അഭയൻ, മീഡിയ കൺവീനർ ലജീപ് കുന്നുംപുറത്ത്, കലാവിഭാഗം സെക്രട്ടറി ടിങ്കു പ്രസാദ് നാരായണൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.