അൽഐൻ: അൽഐൻ യുവകലാസാഹിതി യൂനിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2 ടീം ജഴ്സി അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ജിമ്മി, യുവകലാസാഹിതി യു.എ.ഇ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സുഭാഷ് ദാസിന് നൽകി പ്രകാശനം ചെയ്തു.
യുവകലാസാഹിതി അൽഐൻ യൂനിറ്റ് സെക്രട്ടറി നൗഷാദ് ടി.പി, അൽഐൻ യൂനിറ്റ് പ്രസിഡന്റ് മോഹൻദാസ് മാസ്റ്റർ, ടീം ക്യാപ്റ്റൻ നീതുരാജ്, യുവകലാസാഹിതി സെൻട്രൽ കമ്മിറ്റി മുൻ രക്ഷാധികാരി വിൽസൺ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സർഗ ടീച്ചർ, റോയ്, അജി കണ്ണൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.