ഷാജി തോമസ്, ഉദയൻ മഹേശൻ, നജീബ് അമ്പലപ്പുഴ
ഷാർജ: ആലപ്പുഴ ജില്ല പ്രവാസി സൗഹൃദവേദിയുടെ വാർഷിക പൊതുയോഗം അജ്മാനിൽ നടന്നു. ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് നജീബ് അമ്പലപ്പുഴ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജി തോമസ് സ്വാഗതവും ട്രഷറർ പ്രതാപ്കുമാർ നായർ നന്ദിയും പറഞ്ഞു.
പ്രവാസികൾ ഏറെ നാളായി ആവശ്യപ്പെടുന്ന യു.എ.ഇ-കേരളം കപ്പൽ ഗതാഗതം യാഥാർഥ്യമാക്കണമെന്നും പ്രവാസികൾക്ക് വോട്ടവകാശം നൽകണമെന്നും വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി ഷാജി തോമസ് (പ്രസിഡന്റ്), ഉദയൻ മഹേശൻ (ജനറൽ സെക്രട്ടറി), നജീബ് അമ്പലപ്പുഴ (ട്രഷറർ), പ്രതാപ് കുമാർ നായർ (വൈസ് പ്രസിഡന്റ്), ഹരി ഭക്തവത്സലൻ (ജോ. സെക്രട്ടറി), മനോഹർ സദാനന്ദൻ (ജോ. ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. അഡ്വ. അരുൺകുമാർ, സ്മിത അജയ്, ബിനു ആനന്ദ്, ഗായത്രി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.