അബൂദബി: ആലപ്പുഴ സ്വദേശിയെ അബൂദബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളി ജിന്‍വാ നിവാസിൽ വാസുദേവന്റെ മകന്‍ ജി.വി. വിഷ്ണുദത്തന്‍(35) ആണ് അബൂദബി നേവി ഗേറ്റ് ഏരിയയിലെ താമസ സ്ഥലത്ത് മരിച്ചത്.
കഴിഞ്ഞ 12ാം തീയതി മുതല്‍ വിഷ്ണുദത്തനെ കുറിച്ച് ബന്ധുക്കള്‍ക്ക് വിവരമില്ലായിരുന്നു. തുടര്‍ന്ന് സിംഗപ്പൂരിലുള്ള മാതാപിതാക്കളും സഹോദരിയും അബൂദബി കെ.എം.സി.സി പ്രവര്‍ത്തകരെ ബന്ധപ്പെടുകയുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെയും കെ.എം.സി.സി പ്രവര്‍ത്തകരുടെയും അന്വേഷണത്തില്‍ 16ാം തീയതിയോടെ നേവി ഗേറ്റിലെ താമസ സ്ഥലത്ത് വിഷ്ണുദത്തനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അബൂദബിയില്‍ ബ്ലുഫിന്‍ മറൈന്‍ സര്‍വിസ് എന്ന കമ്പനിയില്‍ പാര്‍ട്ണറായിരുന്നു. അവിവാഹിതനാണ്. ജയമ്മയാണ് മാതാവ്. ജിന്‍വമോള്‍ സഹോദരിയാണ്. അബൂദബി കെ.എം.സി.സി ലീഗല്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം നാട്ടിലെത്തിച്ച് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.