ജിദ്ദയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം അലീഷ മൂപ്പൻ
ദുബൈ: സൗദി അറേബ്യയിലെ ജിദ്ദയില്‍ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചത് ഏറെ പ്രചോദനകരമായ മുഹൂര്‍ത്തമാണ് സമ്മാനിച്ചതെന്ന് അലീഷ മൂപ്പൻ പറഞ്ഞു. അദ്ദേഹത്തെ കാണുമ്പോഴെല്ലാം ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ഭാഗമായതിന്റെ അഭിമാനവും സാധ്യതകളുമാണ് തിരിച്ചറിയുന്നത്.
ഇന്ത്യയും മിഡില്‍ ഈസ്റ്റും തമ്മിലുള്ള ബന്ധം, പ്രത്യേകിച്ച് സൗദി അറേബ്യയും യു.എ.ഇയും പോലുള്ള രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം ദീര്‍ഘ വീക്ഷണത്തോടെയുള്ള ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. പിതാവ് ഡോ. ആസാദ് മൂപ്പന് ജി.സി.സിയില്‍ സ്ഥാപിച്ച ആസ്റ്റര്‍ ശൃംഖലയുടെ വളര്‍ച്ചയിൽ ഏറെ അഭിമാനം തോന്നുന്നു. സമാധാനം, സമൃദ്ധി, ആഗോള സഹകരണം എന്നിവയില്‍ പ്രധാനമന്ത്രി പ്രകടിപ്പിക്കുന്ന ഊന്നല്‍ ഞങ്ങളില്‍ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെയും ഈ മേഖലയിലെയും വളര്‍ന്നുവരുന്ന ആരോഗ്യ പരിചരണ മേഖലക്ക് അർഥവത്തായ സംഭാവനകള്‍ നല്കാന് ഞങ്ങള്‍ പ്രതിജ്ഞബദ്ധമാണ്. ആരോഗ്യ മേഖല, നവീകരണം, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ മേഖലകളില്‍ പ്രത്യേകിച്ചും ആഗോളതലത്തിലെ ആശവിനിമയത്തില്‍ ഇന്ത്യയുടെ വളരുന്ന പ്രാധാന്യം ഈ സന്ദര്‍ശനം വീണ്ടും ഊട്ടിയുറപ്പിക്കുന്നുവെന്നും അലീഷ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.