ദുബൈ: ദുബൈ ഇസ്ലാമിക് അഫയേഴ്സിന്റെ കീഴില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഒരുക്കുന്ന അല്‍ഖൂസ് അല്‍മനാര്‍ ഈദ് ഗാഹിന് സ്വാഗതസംഘം രൂപവത്കരിച്ചു.
അല്‍മനാര്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന ഈദ് ഗാഹ് കമ്മിറ്റി രൂപവത്കരണ യോഗത്തില്‍ എ.പി. അബ്ദുസ്സമദിനെ ചെയര്‍മാനും വി.കെ. സകരിയ്യയെ ജനറല്‍ കണ്‍വീനറുമായി തെരഞ്ഞെടുത്തു. എ.ടി.പി. കുഞ്ഞുമുഹമ്മദ്, ഡി.വി.പി. മുഹമ്മദ് ഹനീഫ്, റിനാസ് ചെട്ടിയാങ്കണ്ടി, സകരിയ്യ കല്ലങ്കൈ, ഒ. മുഹമ്മദ് അലി, സമീര്‍ സീറ, മുഹമ്മദ് ഷഹീല്‍, നാസിറുദ്ദീന്‍ എടരിക്കോട്, ഇര്‍ഷാദ് ചേലാമ്പ്ര, ഷാനവാസ്, റഷീദ്, ഹൈദര്‍, താജുദ്ദീന് ബറാഹ, ഇര്‍ഷാദ് ഖിസൈസ്, സുബൈര്‍ ബര്‍ദുബൈ, റഫീഖ് മൂന്നക്കാപറമ്പില്, സമീല്‍ എന്നിവര്‍ക്കാണ് വിവിധ വകുപ്പ് ചുമതലകള്‍. യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എ.പി. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു.
വി.കെ. സകരിയ്യ, മുഹമ്മദ് ഹനീഫ് ഡി.വി.പി, നാസിറുദ്ദീന്‍ എടരിക്കോട്, മുഹമ്മദ് ഷഹീല്‍, റിനാസ് ചെട്ടിയാങ്കണ്ടി, ഷാനവാസ് എന്നിവര്‍ സംസാരിച്ചു. നമസ്കാരം ആരംഭിക്കുന്നത് രാവിലെ 5.52ന് ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.