ദുബൈ: സാമുദായിക ഐക്യത്തിന് വെല്ലുവിളി ഉയർത്തുന്ന പ്രസ്താവനകളെ കരുതിയിരിക്കണമെന്നും സമാധാനവും ശാന്തിയും നിലനിർത്താനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്നും ആഹ്വാനം ചെയ്ത് അൽ മനാർ ഈദ് ഗാഹുകൾ. കാലങ്ങളായി നമ്മുടെ നാട്ടില്‍ നിലനിന്നുവരുന്ന സാമുദായിക ഐക്യത്തിനും സഹകരണത്തിനും തടസ്സം സൃഷ്ടിക്കുന്ന, രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുന്ന പ്രസ്താവനകളില്‍നിന്ന് സാമുദായിക നേതാക്കളും രാഷ്ട്രീയ രംഗത്തുള്ളവരും മാറിനില്‍ക്കണമെന്ന് മൗലവി മന്‍സൂര്‍ മദീനി ആവശ്യപ്പെട്ടു. ദുബൈ മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ഈദ് ഗാഹിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കുവൈത്തിലെ തീപിടിത്തത്തില്‍ മരണപ്പെട്ട എല്ലാ ഇന്ത്യക്കാരുടെയും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എല്ലാവര്ക്കും എത്രയും വേഗം രോഗമുക്തി നേടാന്‍ സര്വശക്തന് അനുഗ്രഹിക്കട്ടെയെന്നും ഖുതുബ പ്രഭാഷണത്തിനിടെ പ്രാർഥിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ ഈദ് ഗാഹില്‍ പങ്കെടുക്കുകയും പരസ്പരം സ്നേഹാശംസകള്‍ കൈമാറുകയും ചെയ്തു.
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന മന്ത്രമുരുവിട്ട് മതവിദ്വേഷം അശ്ശേഷം അരുതെന്ന് ഉണര്‍ത്തി കേരള നവോത്ഥാനത്തില്‍ വലിയ പങ്കുവഹിച്ച മഹാന്മാരുടെ പേരിലുള്ള പ്രസ്ഥാനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ പോലും മതസ്പർധയും വിദ്വേഷവും നിറഞ്ഞ പ്രസ്താവനകള്‍ നടത്തി അന്തരീക്ഷം മലിനമാക്കുമ്പോള്‍ തങ്ങളുടെ വിശ്വാസവും പരസ്പര സ്നേഹവും മതമൈത്രിയോടുള്ള നമ്മുടെ പ്രതിബദ്ധതയും പെരുന്നാള്‍ ദിനത്തില്‍ ഊട്ടിയുറപ്പിക്കാന്‍ വിശ്വാസികള്‍ ശ്രമിക്കണമെന്ന് പ്രമുഖ പണ്ഡിതനും ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റും ഷാര്‍ജ അല്‍ഗുവൈര്‍ മസ്ജിദ് ഖത്തീബുമായ മൗലവി ഹുസൈന് കക്കാട് പ്രസ്താവിച്ചു. ഖിസൈസിലെ ടാര്‍ഗറ്റ് ഫുട്ബാള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ്ഗാഹിലെ പ്രാർഥനക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം.
നാം ആരുടെയും ഒന്നും കവര്‍ന്നെടുക്കാന്‍ വന്നവരല്ല, മറിച്ച് കണ്ടറിഞ്ഞ് തിരികെ നല്കാന് വന്നവരാണ്. അയല്പക്കത്തുള്ള ഒരു മനുഷ്യന് ഇന്ന് വിശന്നു കഴിയുന്നുണ്ടെങ്കില്‍ ഈ ആഘോഷം പോലും നമുക്കിന്ന് നിഷിദ്ധമാണ്, അവന്റെ ജാതിയോ മതമോ സ്ഥാനമോ അല്ല, അവനെ മനുഷ്യനായി കാണാനും അവന്റെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളാനുമാണ് നമ്മോട് കല്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഈദ് ഗാഹുകളിലും വിശ്വാസികൾക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പെരുന്നാൾ നമസ്കാര ശേഷം പരസ്പരം ആശ്ലേഷിച്ചും സൗഹൃദങ്ങൾ പങ്കുവെച്ചുമാണ് വിശ്വാസികൾ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.