ഷാർജ: ഷാർജ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് ശിഹാബ് സ്വലാഹി (54) നിര്യാതനായി. ആലുവ ശ്രീമൂലനഗരം സ്വദേശിയാണ്. നിരവധി സ്ഥലങ്ങളിൽ അധ്യാപകനായും ഖത്തീബായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിതാവ്: പരേതനായ സെയ്താലി. മാതാവ്: പരേതയായ ഐശു. ഭാര്യ: കായംകുളം ഇടയില വീട്ടിൽ ആമിന. മക്കൾ: അബ്ദുല്ല നസീഹ് (ഷാർജ), നജീഹ് (എം.എസ്.എം ജില്ല ജോ. സെക്രട്ടറി), അഹ്ല മറിയം (ഡിഗ്രി വിദ്യാർഥിനി). സഹോദരങ്ങൾ: പരേതനായ മുഹമ്മദലി, ഇബ്രാഹിം കുട്ടി, അബ്ദുൽ ജബ്ബാർ, സുഹറ, അബ്ദുൽ സലാം. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.