അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്മ ന​ട​ത്തി​യ മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്നു

അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്മ മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​രം

ഷാ​ർ​ജ: അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്മ ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ഇ​ശ​ൽ അ​ന​ന്ത​പു​രി മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​രം ന​ട​ത്തി. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​മ​ൽ പ്ര​മോ​ദ്, ത​ന്മ​യ കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളും ദേ​വ​ന​ന്ദ പ്ര​ഭാ​ത്, ഐ​റി​ൻ സു​ബി​ൻ മാ​ത്യു എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി, സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സ​മീ​ർ നാ​സ​ർ, മ​നാ​ഫ് കു​ന്നി​ൽ, ശ്രീ​ജി​ത്ത് നാ​യ​ർ എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. വി​ജ​യി​ക​ൾ​ക്ക് 5000, 3000, 2000, രൂ​പ വീ​തം കാ​ഷ് പ്രൈ​സും, മെ​മ​ന്റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സി​നി​മ- സീ​രി​യ​ൽ താ​രം റി​യാ​സ് ന​ർ​മ​ക​ല വി​ത​ര​ണം ചെ​യ്തു. 10, പ്ല​സ്ടു, പ്ര​ഫ​ഷ​ന​ൽ കോ​ഴ്സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​ന​ന്ത​പു​രി അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ​യും വി​വി​ധ​രം​ഗ​ങ്ങ​ളി​ൽ ക​ഴി​വു തെ​ളി​യി​ച്ച​വ​രെ​യും പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു.

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ.​വൈ.​എ. റ​ഹിം, മു​ൻ പ്ര​സി​ഡ​ന്റ് ഇ.​പി. ജോ​ൺ​സ​ൻ, എ​സ്.​എം. ജാ​ബി​ർ, മാ​ത്തു​ക്കു​ട്ടി ക​ടോ​ൺ, ഇ.​റ്റി. പ്ര​കാ​ശ്, അ​ന​ന്ത​പു​രി ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ര​ഞ്ജി കെ.​ചെ​റി​യാ​ൻ, ക​ബീ​ർ ചാ​ന്ന​ൻ​ക​ര, ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്റ് ന​വാ​സ്തേ​ക്ക​ട, അ​ഡ്വ. സ്മി​നു സു​രേ​ന്ദ്ര​ൻ, ഷെ​ഫീ​ഖ് വെ​ഞ്ഞാ​റ​മൂ​ട്, അ​ഭി​ലാ​ഷ് മ​ണ​മ്പൂ​ർ, വ​നി​ത ക​ൺ​വീ​ന​ർ​മാ​രാ​യ ജ്യോ​തി​ല​ക്ഷ്മി, അ​രു​ണ അ​ഭി​ലാ​ഷ്, അ​നി​ത ര​വീ​ന്ദ്ര​ൻ, ബി​ന്ധ്യ അ​ഭി​ലാ​ഷ്, റോ​യ് നെ​ല്ലി​ക്കോ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ൻ പാ​റ​യി​ൽ സ്വാ​ഗ​ത​വും ആ​ക്ടി​ങ്​ ട്ര​ഷ​റ​ർ പ്ര​ഭാ​ത് നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു. റി​യാ​സ് ന​ർ​മ​ക​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Tags:    
News Summary - Ananthapuri Pravasi Kootayma Mappilapat Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.