സ്വദേശികൾക്കും വിദേശികൾക്കും ഉടമസ്ഥാവകാശം സ്വന്തമാക്കാവുന്ന പാർപ്പിട സമുച്ചയ പദ്ധതി ഉമ്മുൽ ഖുവൈൻ സർക്കാറിന്റെ ഭാഗിക പങ്കാളിത്തത്തോടെയുള്ള അൽ ബാദർ ഗ്രൂപ്പ് പ്രഖ്യാപിച്ചു. അൽ സെറ റസിഡൻഷ്യൽ പ്രൊജക്റ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ വിവിധ ശ്രേണിയിലുള്ള വില്ലകളും പ്ലോട്ടുകളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനടുത്തായി സംവിധാനിച്ചിരിക്കുന്ന ഈ പദ്ധതി പ്രദേശത്ത് നിന്ന് സമീപ എമിറേറ്റുകളായ അജ്മാൻ ഷാർജ റാസൽഖൈമ എന്നിവിടങ്ങളിലേക്ക് എളുപ്പം എത്താൻ സാധിക്കും. 20 മിനിറ്റ് ഡ്രൈവ് ചെയ്താൽ ഷാർജ എയർപോർട്ടിലും 10 മിനിറ്റുകൊണ്ട് ഉമ്മുൽ ഖുവൈൻ ഓപൺ ബീച്ചിലും എത്തിച്ചേരാം. 1737 സ്ക്വയർ ഫീറ്റുള്ള ടൗൺഹൗസ് പ്ലോട്ടുകൾ, 3000 സ്ക്വയർ ഫീറ്റ് ഉള്ള സ്വതന്ത്ര ഹൗസിംഗ് പ്ലോട്ടുകൾ, 10000 സ്ക്വയർ ഫീറ്റ് ആഡംബര വില്ല പ്ലോട്ടുകൾ എന്നിവയാണ് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ കഴിയുക. ഇത് കൂടാതെ തയ്യാറായതും നിർമ്മാണം നടക്കുന്നതുമായ 5000 സ്ക്വയർ ഫീറ്റ് വലിപ്പത്തിലുള്ള വില്ലകളും ലഭ്യമാണ്. ഓരോ പ്ലോട്ടിന്റെയും ആദ്യ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നവർക്ക് മുനിസിപ്പാലിറ്റിയിൽ നിന്നും ഓണർഷിപ്പ് ഫീസ് സൗജന്യമായിരിക്കും. താഴത്തെ നില കൂടാതെ രണ്ട് നിലകൾക്കുള്ള (G+2) നിർമ്മാണാനുനതിയാണ് സർക്കാർ നൽകുന്നത്. 2,17,000 ദിർഹം മുതലാണ് പ്ലോട്ടുകളുടെ വില. വികസനത്തിന്റെ പാതയിൽ മുന്നോട്ടു കുതിക്കുന്ന എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലക്ക് ഈ പദ്ധതി ഒരു മുതൽക്കൂട്ടാവുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.