അറബിക് സാഹിത്യത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അഹ്മദ് മുഷ്താഖിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമ്മാനം നൽകുന്നു

അറബിക് സാഹിത്യം ഒന്നാം റാങ്കുകാരനെ അനുമോദിച്ചു

അബൂദബി: ഷാര്‍ജ അല്‍ ഖാസിമിയ്യ യൂനിവേഴ്‌സിറ്റിയില്‍നിന്ന് അറബിക് സാഹിത്യത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കാസര്‍കോട്​ ജാമിഅ സഅദിയ്യ അറബിയ്യ പൂര്‍വവിദ്യാര്‍ഥി അഹ്മദ് മുഷ്താഖിനെ ആദരിച്ചു. സഅദിയ്യ ഇന്‍റര്‍നാഷനല്‍ ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് മൊമന്‍റോ കൈമാറി. ഇന്‍റര്‍ നാഷനല്‍ ഫോറം ജനറല്‍ സെക്രട്ടറി ഹമീദ് പരപ്പ, സയ്യിദ് താഹ ബാഫഖി തങ്ങള്‍, മുസ്​തഫ ദാരിമി കടങ്ങോട്, അബ്ദുല്‍ ഹമീദ് സഅദി, അബ്ദുല്‍ ഗഫാര്‍ സഅദി, അമീര്‍ ഹസന്‍ (യു.എ.ഇ), അബ്ദുല്‍ റഹ്മാന്‍ ഹാജി (ബഹ്‌റൈന്‍), നൂര്‍ മുഹമ്മദ് ഹാജി (ഖത്തര്‍), അലിക്കുഞ്ഞി മൗലവി, അബ്ബാസ് ഹാജി കുഞ്ചാര്‍, യൂസുഫ് സഅദി ബംബ്രാണ (സൗദി), അഹ്​മദ് കെ. മാണിയൂര്‍, മൊയ്ദീന്‍ മുല്ലശ്ശേരി (കുവൈത്ത്​), ഇസ്ഹാഖ് മട്ടന്നൂര്‍ (ഒമാന്‍), ശംസുദ്ദീന്‍ സഅദി (മലേഷ്യ) എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Arabic literature praised the first-ranked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-12 02:43 GMT