പുതിയ ഷോറൂമിന്റെ ഉദ്ഘാടനം സംബന്ധിച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ സി.പി. തൻവീർ, മാനേജിങ് ഡയറക്ടർ താഹിർ മുഹമ്മദ് എന്നിവർ
ഷാർജ: അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഏറ്റവും വലിയ ഷോറൂം ഏപ്രിൽ 27ന് ഷാർജയിലെ സഫാരി മാളിൽ തുറക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് 500 കിലോയിലധികം പുതിയ ഗോൾഡ് ഡിസൈനുകളാണ് അറക്കൽ അവതരിപ്പിക്കുന്നത്. ഏറെ ആകർഷണീയവും ഓരോ വിശേഷ അവസരത്തിനും അനുയോജ്യവുമായ ആഭരണങ്ങളാണ് പുതിയ ശേഖരങ്ങളിലുള്ളതെന്ന് അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ സി.പി. തൻവീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഫാരി മാൾ ഷോറൂമിന്റെ ആരംഭം ഒരു വർഷത്തെ വിപുലീകരണത്തിന് കൂടി വേദിയൊരുക്കുന്നതാകും.
ഈ വർഷം ആഗസ്റ്റിൽ അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം അബൂദബിയിൽ തുറക്കും. വർഷാവസാനത്തോടെ ഒമാൻ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ കൂടി സ്റ്റോറുകൾ തുറന്ന് ജി.സി.സിയിലുടനീളം വിപുലീകരണത്തിന് ബ്രാൻഡ് തയാറെടുക്കുകയാണ്. 2026ൽ യൂറോപ്യൻ വിപണിയിലേക്ക് പ്രവേശിക്കും. ഉപഭോക്താക്കൾക്കായി മികച്ച ആഭരണ അനുഭവമാണ് തങ്ങൾ സമ്മാനിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ താഹിർ മുഹമ്മദ് പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും സമ്മാനങ്ങളുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.