റാസൽഖൈമയിൽ പോലീസ് സേനയുടെ പരിശീലന ചടങ്ങ്​

റാസൽഖൈമയിൽ സേനാ വ്യൂഹത്തി​െൻറ പ്രകടനം

രാജ്യത്തി​െൻറ സുരക്ഷയും സന്തോഷവും സുസ്ഥിരമെന്ന് വിളിച്ചോതി റാസൽഖൈമയിൽ സമാധാനപാലക സേനയുടെ പ്രകടനം. സുരക്ഷ ലംഘിക്കുന്ന സന്ദർഭങ്ങളിലും കലാപങ്ങളെ ചെറുക്കേണ്ടതുമായ ഘട്ടങ്ങളിൽ പ്രതികരിക്കാനും കൈകാര്യം ചെയ്യാനുമുള്ള സേനാ അംഗങ്ങളുടെ സന്നദ്ധത അളക്കാനാണ് പോലീസ് പരിശീലന കേന്ദ്രത്തിലെ അഭ്യാസ പ്രകടനമെന്ന് റാക് പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ ജനറൽ അബ്ദുല്ല ഖാമിസ് അൽ ഹദീദി പറഞ്ഞു.

ജനറൽ ഡിപ്പാർട്ട്‌മെൻറ്​ ഓഫ് സെൻട്രൽ ഓപ്പറേഷൻസ്, ജനറൽ ഡിപ്പാർട്ട്‌മെൻറ്​ ഓഫ് പോലീസ് ഓപ്പറേഷൻസ്, ഡിപ്പാർട്ട്‌മെൻറ്​ ഓഫ് സിവിൽ ഡിഫൻസ്, നാഷണൽ ആംബുലൻസ് എന്നിവയുടെ പങ്കാളിത്തത്തോടെ നവീന ആശയങ്ങളിൽ ഊന്നിയ പരിശീലനമാണ് പോലീസ് സേനക്ക് ലഭ്യമാക്കുന്നത്‌. സന്തോഷ സൂചികയിൽ യു.എ.ഇ പുതിയ ഉയരങ്ങളിൽ വിരാജിക്കുമ്പോൾ ഇതിന് പിന്നിലെ ചാലക ശക്തിയായി വർത്തിക്കുന്നത് എമിറേറ്റ് തല പോലീസ് വിഭാഗത്തി​െൻറ അശ്രാന്ത പരിശ്രമങ്ങൾ കൂടിയാണ്.

ഭരണാധികാരികളുടെ ദീർഘ വീക്ഷണത്തിനൊപ്പം ജനങ്ങളുടെ നിശ്ചയദാർഢ്യവും സംഭാവനകളും വലുതാണ്. അഭ്യാസത്തിൽ പങ്കെടുത്തവരെ പ്രശംസിച്ച ഹദീദി മുന്നിൽ വരുന്ന വെല്ലുവിളികളെ മറികടക്കാൻ ഈ പ്രകടനങ്ങൾ വഴി തെളിയിക്കുമെന്നും പ്രത്യാശിച്ചു. വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. 

Tags:    
News Summary - Army performance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.