ദുബൈ: പ്രമുഖ കായികതാരത്തെ മയക്കുമരുന്നുമായി ദുബൈ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഇത് രണ്ടാം തവണയാണ് ഇയാൾ അറസ്റ്റിലാവുന്നത്. ആദ്യതവണ അറസ്റ്റിലായി 13 വർഷം ജയിൽശിക്ഷ അനുഭവിച്ചിരുന്നു. പുറത്തിറങ്ങിയ ശേഷം വീണ്ടും മയക്കുമരുന്ന് കടത്തിൽ ഏർപ്പെടുകയായിരുന്നുവെന്ന് ദുബൈ പൊലീസിനെ ഉദ്ധരിച്ച് അറബിക് ഡെയ്ലിയായ അൽ യൗ ം റിപ്പോർട്ട് ചെയ്തു.
കായികതാരമെന്ന നിലയിലുള്ള പ്രശസ്തിയും ബന്ധങ്ങളും ഉപയോഗിച്ചാണ് മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നത്. ഇയാൾ നടത്തുന്ന ജിമ്മിന്റെ മറവിൽ പ്രശസ്തരായ ആളുകളുമായി അടുത്ത ബന്ധം പുലർത്തിയ ശേഷമാണ് മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന്റെ അനുയായികളെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളുടെ രണ്ടാം ഭാര്യയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് പോഷക സപ്ലിമെന്റുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.