ഷാർജ: ഷാർജ സിറ്റി ഫോർ ഹ്യുമാനിറ്റേറിയൻ സർവിസസ് സന്ധിവാതത്തെക്കുറിച്ച് സിമ്പോസിയം സംഘടിപ്പിച്ചു.
ലോക ഫിസിക്കൽ തെറപ്പി ദിനത്തോടനുബന്ധിച്ച് ഖോർഫക്കാൻ ശാഖയിൽ സംഘടിപ്പിച്ച പരിപാടി സന്ധിവാതം ജീവിതനിലവാരത്തെ എങ്ങനെ ബാധിക്കും, അതിന് കാരണമായേക്കാവുന്ന തെറ്റായശീലങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു.
സന്ധിവാതം തടയുന്നതിനും അഭിമുഖീകരിക്കുന്നതിനുമായി വിവിധ പ്രായക്കാർക്കുള്ള ആരോഗ്യകരമായ ഭക്ഷണക്രമത്തെയും വ്യായാമരീതികളെയും കുറിച്ച അവബോധം വർധിപ്പിക്കുന്നതിന് വളരെ പ്രധാനപ്പെട്ട നിരവധി ശിപാർശകൾ സിമ്പോസിയത്തിൽ വിശദീകരിച്ചതായി ഷാർജ സിറ്റി ഫോർ ഹ്യുമാനിറ്റേറിയൻ സർവിസസ് ഫിസിക്കൽ ആൻഡ് ഒക്യുപേഷനൽ തെറപ്പി ഡിപ്പാർട്മെന്റിന്റെ ചുമതലയുള്ള നൗഫ് അൽ അലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.