ഷാർജ: പുരാതനമായ നിർമാണ ശാലയുടെ ചുവരുകളിൽ ചെവി ചേർത്ത് വെച്ചുനോക്കൂ, ആദ്യകാല പ ്രവാസത്തിെൻറ ഉള്ളുലക്കുന്ന കഥ അത് വള്ളിപുള്ളി വിടാതെ പറഞ്ഞ് തരും. കൽബയിലെ ഉപേക്ഷി ക്കപ്പെട്ട ഒരു ഫാക്ടറിയുടെ ചുവർ കാൻവാസാക്കിയിരിക്കുകയാണ് ഒരു പറ്റം കലാകാർ. പെയിൻറിങ്ങുകളും ആപ്തവാക്യങ്ങളും ചിത്രങ്ങളും നിറഞ്ഞപ്പോൾ കാലം കവർന്നെടുത്ത യുവത്വം തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് ചുവരുകൾ. പരിചയ സമ്പന്നരും തുടക്കക്കാരുമായ കലാകാരൻമാരെ േപ്രാത്സാഹിപ്പിച്ച് കൽബക്കാരും കൂടെയുണ്ട്. കൽബയുടെ കലാകാരിയായ ആമീന ഹസനാണ് ഇതിന് തുടക്കമിട്ടത്. കേട്ടറിഞ്ഞും കണ്ടറിഞ്ഞും നിരവധി പേരെത്തി. ഇതിൽ യുവതികൾ തന്നെയാണ് മുന്നിൽ.
പ്രകൃതി സംരക്ഷിത മേഖലയായ അൽ ഖറത്തിന് സമീപത്തെ പഴയ ഐസ് ഫാക്ടറിയാണ് കാൻവാസായി മാറിയിട്ടുള്ളത്. റോഡിലൂടെ പോകുന്നവർക്ക് പെട്ടെന്ന് ആസ്വദിക്കുവാനാകും ഈ ചുവർ ചിത്രങ്ങൾ. തുടക്കത്തിൽ ലളിതമായ ചിത്രങ്ങളാണ് ആമിന വരച്ചത്. എന്നാൽ ഇത് സമൂഹ മാധ്യമങ്ങൾ പ്രചരിപ്പിച്ചതോടെ മികച്ച പിന്തുണയും പങ്കാളിത്തവുമാണ് ലഭിച്ചതെന്ന് അവർ പറഞ്ഞു. ചിത്രങ്ങൾക്കു താഴെ പേരെഴുതി വെക്കാത്തത് കാരണം, അജ്ഞാത കലാകാരുടെ ചിത്രങ്ങളായാണ് സന്ദർശകർ ഇതിനെ തുടക്കത്തിൽ വിലയിരുത്തിയത്. പരമ്പരാഗത ബ്രഷ്, ഓയിൽ പെയിൻറിങ് മുതൽ സ്റ്റെൻസിൽ, ഗ്രാഫൈറ്റ് തുടങ്ങിയ മാധ്യമങ്ങളിലാണ് പെയിൻറിങുകൾ നിറഞ്ഞുനിൽക്കുന്നത്. ഏഴ് പേരുടെ കഴിവുകളാണ് ചുവരിൽ കലകളായി മാറിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.