ദുബൈ: ദുബൈയിൽ നടക്കുന്ന ഏഷ്യൻ എലൈറ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മേരി കോം ഫൈനലിലെത്തി. സെമിയിൽ മംഗോളിയയുടെ ലുറ്റ്സൈഖാൻ അൽറ്റാൻസെറ്റ്സെജിനെയാണ് പരാജയപ്പെടുത്തിയത്. ഒളിമ്പിക്സിനൊരുങ്ങുന്ന മേരി കോമിെൻറ മികച്ച ഫോം ഇന്ത്യൻ മെഡൽ പ്രതീക്ഷകൾക്ക് തിളക്കമേകും.
51 കിലോ വിഭാഗത്തിൽ ലുറ്റ്സൈഖാനെതിരെ 41ാം വിജയമാണ് മേരി കോം കുറിച്ചത്. ആദ്യ റൗണ്ടിൽ പിന്നോട്ടുപോയ മേരി അടുത്ത റൗണ്ടുകളിൽ തിരിച്ചടിക്കുകയായിരുന്നു. ലോക്ഡൗണിന് ശേഷം മേരി കോം ഇറങ്ങുന്ന രണ്ടാം മത്സരമാണിത്. 2012ലെ ഒളിമ്പിക്സ് മെഡൽ ജേതാവായ ഇന്ത്യൻ താരത്തിന് ടോേക്യാ ഒളിമ്പിക്സിന് മുന്നോടിയായുള്ള പരിശീലന മത്സരം കൂടിയാണിത്.
ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ ആറു മെഡൽ സ്വന്തമായുള്ള മേരി ഫൈനലിൽ കസാഖ്സ്താെൻറ നാസിം കൈസയ്ബിയെയാണ് നേരിടാനൊരുങ്ങുന്നത്. ആറുതവണ ലോക ചാമ്പ്യൻഷിപ് നേടിയ മേരിയും രണ്ടുതവണ ലോകചാമ്പ്യനായ നാസിമും തമ്മിലുള്ള പോരാട്ടാം കടുകടുത്തതാവും. ശ്രീലങ്കയുടെ നദീക പുഷ്പകുമാരിയെ തോൽപിച്ചാണ് നാസിം ഫൈനലിലെത്തിയത്.നിലവിൽ ഇന്ത്യ 15 മെഡലുകൾ ഉറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞതവണ ബാങ്കോക്കിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 13 മെഡലായിരുന്നു സാമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.