ദമ്മാം: 'വര്‍ത്തമാനകാല ഇന്ത്യയിലെ അസമും കര്‍ഷകസമരവും' എന്ന വിഷയത്തില്‍ പ്രവാസി കണ്ണൂര്‍ - കാസർകോട് ജില്ല കമ്മിറ്റി പൊതുയോഗം സംഘടിപ്പിച്ചു. സൂം പ്ലാറ്റ്ഫോമില്‍ നടന്ന യോഗത്തില്‍ പ്രമുഖ മാധ്യമപ്രവര്ത്തകന് എ. റശീദുദ്ദീന്‍ സംസാരിച്ചു. കര്‍ഷക സമരവും കോർപറേറ്റ് - രാഷ്ട്രീയ കൂട്ടുകെട്ടും ഇന്ത്യയിലെ ജനാധിപത്യസ്ഥാപനങ്ങളുടെ അപചയവും വിഷയമായ പ്രഭാഷണത്തില്‍ സമൂഹമാധ്യമ പ്രതികരണത്തിെൻറ ആലസ്യത്തിനപ്പുറം നിലനിൽപിന് വേണ്ടിയുള്ള സമരങ്ങള്‍ക്ക് അർഥവത്തായ പിന്തുണ നല്കാന് ആഹ്വാനം ചെയ്തു. പ്രവാസി കണ്ണൂര്‍ - കാസര്‍കോട് ജില്ല പ്രസിഡൻറ് തൻസീം അധ്യക്ഷത വഹിച്ചു. ഷക്കീര്‍ സ്വാഗതവും ജാബിര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.