അബൂദബി: ബസിന്റെയും ട്രാമിന്റെയും സംയോജിത റെയില്രഹിത വാഹനമായ ‘ഓട്ടോണമസ് റെയില്‍ റാപിഡ് ട്രാന്‍സിറ്റ്’ (എ.ആർ.ടി) അബൂദബി നഗരത്തിലും. ശീതീകരിച്ച ഇലക്ട്രിക് വാഹനമാണ് പ്രധാന റൂട്ടുകളില്‍ സര്‍വിസ് നടത്തുക.
യാസ് ഐലന്‍ഡിലും സഅദിയാത്ത് ഐലന്‍ഡിലും നേരത്തേ സര്‍വിസ് തുടങ്ങിയ എ.ആര്.ടി ഇപ്പോള്‍ അബൂദബിയിലും സാന്നിധ്യമറിയിച്ചിരിക്കുകയാണ്. റീം മാളില്‍നിന്ന് മറീന മാള്‍ വഴി സായിദ് ഫസ്റ്റ് സ്ട്രീറ്റിലേക്കുമാണ് എ.ആര്.ടിയുടെ സര്‍വിസ്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും എ.ആര്.ടി യാത്രക്കാരെ കാത്ത് നിരത്തിലുണ്ടാവുക.
200 യാത്രികരെ വരെ ഉള്‍ക്കൊള്ളാനുള്ള ശേഷി മൂന്നു ബോഗികളുമായി സര്‍വിസ് നടത്തുന്ന എ.ആര്.ടിക്കുണ്ടാവും. സുഖപ്രദമായ യാത്ര പ്രദാനംചെയ്യുന്ന സീറ്റുകളും നിന്നുയാത്ര ചെയ്യുന്നവര്‍ക്കായി കൈപ്പിടികളും പനോരമിക് ജനാലകളും സ്റ്റോപ്പുകള്‍ എഴുതിക്കാണിക്കുന്ന ഡിജിറ്റല്‍ ബോര്‍ഡുകളുമൊക്കെ എ.ആർ.ടിയിലുണ്ടാവും.
റീംമാളില് നിന്നു യാത്ര തുടങ്ങുന്ന എ.ആര്.ടികൾ ഗലേരിയ അല്‍ മറിയ ഐലന്‍ഡ്, മറീന സ്ക്വയര്‍, ശൈഖ ഹസ്സ ബിന്‍ സുല്‍ത്താന്‍ മോസ്ക്, ഖസ്ര് അല്‍ ഹോസന്‍, ഖാലിദിയ പാര്‍ക്ക്, അബൂദബി ഊര്‍ജകേന്ദ്രം, ശൈഖ ഫാത്തിമ പാര്‍ക്ക്, കോര്‍ണിഷ്, എന്‍എം.സി സ്പെഷാലിറ്റി, എല്‍എല്‍എച്ച്, സിറ്റി സീസണ്‍സ് അല്‍ ഹാംറ, ഷെറാട്ടണ്‍ അല്‍ ഖാലിദിയ, റിക്സോസ് മറീന അബൂദബി തുടങ്ങി വിവിധ കേന്ദ്രങ്ങളിലൂടെയാവും മറീന മാളില്‍ എത്തുക.
രാവിലെ പത്തിനാണ് റീം മാളില്‍നിന്നുള്ള ആദ്യ സര്‍വിസ്. ഉച്ചക്ക് രണ്ടിനാണ് അവസാന സര്‍വിസ്. മറീന മാളില്‍നിന്ന് ആദ്യ സര്‍വിസ് രാവിലെ 11നും അവസാന സര്‍വിസ് വൈകീട്ട് മൂന്നിനുമായിരിക്കും. എ.ആര്.ടി സര്വിസുകളെക്കുറിച്ചറിയാന് ബസ് സ്റ്റോപ്പുകളിലെ ക്യൂ.ആര് കോഡ് സ്കാന്‍ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.