ദുബൈ: തൊഴിൽമേഖലയിൽ മികവ് പുലർത്തുന്ന യു.എ.ഇയിലെ മികച്ച കമ്പനികൾ, തൊഴിലാളികൾ, ബിസിനസ് സേവനപങ്കാളികൾ എന്നിവർക്ക് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അവാർഡ് നൽകുന്നു.
എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് എന്ന് പേരിട്ട പദ്ധതി കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുറഹ്മാൻ അബ്ദുൽ മന്നാൻ അൽ അവാറാണ് പ്രഖ്യാപിച്ചത്.
അവാർഡ് എല്ലാവർഷവും നൽകാനാണ് പദ്ധതിയിട്ടിട്ടുള്ളത്. ഈ വർഷത്തെ അവാർഡിനുള്ള അപേക്ഷകൾ ജൂൺ ഒന്നിന് സ്വീകരിച്ചുതുടങ്ങും. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന ഫ്രീസോണിലടക്കമുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.