ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണം അ​നി​വാ​ര്യം -യ​ഹ്​​യ ത​ള​ങ്ക​ര

ല​ഹ​രി​ക്ക് എ​തി​രെ ധാ​ർ​മി​ക മു​ന്നേ​റ്റം എ​ന്ന പ്ര​മേ​യ​ത്തി​ൽ ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​യ യാ​ത്ര

ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണം അ​നി​വാ​ര്യം -യ​ഹ്​​യ ത​ള​ങ്ക​ര

ദു​ബൈ: ല​ഹ​രി ഉ​പ​ഭോ​ഗം സ​മൂ​ഹ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്നും ഇ​തി​നെ​തി​രെ ധാ​ർ​മി​ക മു​ന്നേ​റ്റം ന​ട​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും ദു​ബൈ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി യ​ഹ്​​യ ത​ള​ങ്ക​ര അ​ഭി​പ്രാ​യ​പ്പെ​ട്ടു. ല​ഹ​രി​ക്ക് എ​തി​രെ ധാ​ർ​മി​ക മു​ന്നേ​റ്റം എ​ന്ന പ്ര​മേ​യ​ത്തി​ൽ ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​യ യാ​ത്ര ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വെ​ൽ​ഫി​റ്റ് മ​നാ​റി​ൽ ചേ​ർ​ന്ന സം​ഗ​മ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സ​ലാം ക​ന്യ​പ്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന. സെ​ക്ര​ട്ട​റി ടി.​ആ​ർ. ഹ​നീ​ഫ സ്വാ​ഗ​തം പ​റ​ഞ്ഞു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളി​ൽ കെ.​എം.​സി.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ, ജി​ല്ല കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ലാം ത​ട്ടാ​നി​ച്ചേ​രി, സി.​എ​ച്ച് നൂ​റു​ദ്ദി​ൻ, റ​ഫീ​ഖ് പി.​പി പ​ട​ന്ന എ​ന്നി​വ​ർ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം കൈ​മാ​റി. പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ ചി​ന്ത​ക​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഷം​സു മാ​സ്റ്റ​ർ മോ​ഡ​റേ​റ്റ​ർ ആ​യി​രു​ന്നു.

ജി​ല്ല സെ​ക്ര​ട്ട​റി​മാ​രാ​യ ആ​സി​ഫ് ഹൊ​സ​ങ്ക​ടി, അ​ഷ്​​റ​ഫ് ബാ​യാ​ർ എ​ന്നി​വ​ർ യാ​ത്ര​ക​ൾ ഏ​കോ​പി​പ്പി​ച്ചു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സ​ലാം ത​ട്ടാ​നി​ച്ചേ​രി, സി.​എ​ച്ച് നൂ​റു​ദ്ദീ​ൻ, മൊ​യ്‌​ദീ​ൻ ബാ​വ, റ​ഫീ​ഖ് പ​ട​ന്ന, ഹ​സൈ​നാ​ർ ബീ​ജ​ന്ത​ടു​ക്ക, ഫൈ​സ​ൽ മൊ​ഹ്‌​സി​ൻ, പി.​ഡി നൂ​റു​ദ്ദീ​ൻ, സു​ബൈ​ർ കു​ബ​ണൂ​ർ, സി​ദ്ദി​ഖ് ചൗ​ക്കി, ബ​ഷീ​ർ പാ​റ​പ്പ​ള്ളി, സു​ഹ​റാ​ബി യ​ഹ്​​യ, ഷ​ഹീ​ന ഖ​ലീ​ൽ, റി​യാ​ന സ​ലാം, ഫൗ​സി​യ ഹ​നീ​ഫ്, ഫാ​ത്തി​മ സ​ലാം, സു​ഹ്‌​റ മൊ​ഇ​ദീ​ന​ബ്ബ, ഫാ​ത്തി​മ റ​ഫീ​ഖ്, ഷാ​ജി​ത ഫൈ​സ​ൽ, റൈ​സാ​ന നൂ​റു​ദ്ദീ​ൻ, സ​ഫാ​ന അ​ഷ്‌​റ​ഫ്, റു​ബീ​ന സു​ബൈ​ർ, സ​മീ​ന ആ​സി​ഫ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ സു​ഹ​റാ​ബി യ​ഹ്​​യ വി​ത​ര​ണം ചെ​യ്തു. ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി ട്ര​ഷ​റ​ർ ഡോ. ​ഇ​സ്മാ​യി​ൽ ന​ന്ദി പ​റ​ഞ്ഞു

Tags:    
News Summary - Awareness against drugs is essential - Yahya Thalangara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.