നമ്മുക്ക് ഗാർഡൻ മനോഹരമാക്കാൻ എപ്പോഴും പൂക്കൾ ഉള്ള ചെടികൾ വെച്ചു പിടിപ്പിക്കാനാണ് താൽപര്യം. എന്നാൽ, പൂക്കൾക്ക് ഒരു കാലാവധിയുണ്ട്. അതു കഴിയുമ്പോൾ അവ കൊഴിയും. അതേസമയം, പൂക്കളേക്കാൾ മനോഹരമായ ഇലകൾ ഉള്ള ചെടികൾ വളർത്തി നോക്കിയാലോ.
അേഗ്ലാനിമ (Aglaonema) ഈ ഗണത്തിൽപെട്ടതാണ്. ചെടികളെ സ്നേഹിക്കുന്നവർക്ക് വളരെ പ്രിയപ്പെട്ടതാണിത്. പൂക്കളോട് കിടപിടിക്കുന്നതാണ് ഇതിെൻറ ഇലകൾ. ചൈനീസ് എവർഗ്രീൻ എന്നും പറയും. ചെടിയുടെ ഒരുപാട് വെറൈറ്റി ഉണ്ട്. ഇതിെൻറ ഹൈബ്രിഡ് വെറൈറ്റിയുമുണ്ട്. റെഡ് അേഗ്ലാനിമ, പിങ്ക് അേഗ്ലാനിമ, ലേഡി വലൈൻറൻ എന്നിവക്കാണ് കൂടുതൽ പ്രിയം. സാധാരണ അേഗ്ലാനിമയേക്കാൾ കൂടുതൽ പരിചരണം വേണം ഹൈബ്രിഡിന്. ഇൻഡോർ ആയി വളർത്താൻ പറ്റിയ ചെടിയാണിത്. സൂര്യ പ്രകാശം നേരിട്ട് കിട്ടാത്ത സ്ഥലത്ത് വേണം വെക്കാൻ. കുറച്ചു മൂപ്പെത്തുമ്പോൾ ഈ ചെടിയിൽ ചെറിയ പൂക്കൾ ഉണ്ടാകും.
സൂര്യപ്രകാശം നേരിട്ടു കിട്ടുന്നിടത്തു വെക്കരുത്. മണ്ണ് എപ്പോഴും ഈർപ്പം ഉള്ളതായിരിക്കണം. മണ്ണ് ഉണങ്ങാൻ പാടില്ല. നല്ല ഡ്രെയ്നേജ് സംവിധാനം വേണം ചെടിക്ക്.
മണ്ണ്, വളം, ചകിരിച്ചോറ്, മണൽ, പെരിലൈറ്റ് തുടങ്ങിയവ മിക്സ് ചെയ്യണം. മണ്ണിൽ കുമിൾ നാശിനി ( fungicide) കൂടി ചേർത്താൽ നന്നായിരിക്കും. വീടിനകത്തുവെക്കുന്ന ചെടികൾക്ക് ചകിരിച്ചോറ്, പെരിലൈറ്റ് എന്നിവ ഇടുന്നതായിരിക്കും നല്ലത്. ഇതിെൻറ കട്ടിങ്സ് എടുത്തു കിളിർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.