ചെടികൾ വളർത്തിതുടങ്ങുന്ന ഏതൊരു തുടക്കക്കാർക്കും എളുപ്പം വളർത്താൻ പറ്റിയ ഒരു ചെടിയാണ് അലമാണ്ടാ. വളരെ ആകർഷണീയമാണ് ഇതിന്റെ പൂക്കൾ. ഈ പൂക്കളുടെ ഭംഗി കൊണ്ട് തന്നെ ഏവർക്കും വളരെ ഇഷ്ടമാണ് ഈ ചെടി. കാഹളം അല്ലെങ്കിൽ ബെൽ രൂപത്തിലാണ് ഇതിന്റെ പൂക്കൾ. നമ്മുടെ പൂന്തോട്ടം മനോഹരമാക്കാനും എപ്പോഴും ചിത്രശലഭങ്ങളും കിളികളും കൊണ്ട് നിറയ്ക്കാനും ഈ ചെടി സഹായിക്കുന്നു.
പ്രധാനമായും ഈ ചെടി മൂന്ന് വിഭാഗങ്ങളുണ്ട്. അലമാണ്ടാ കാതർട്ടിക, അലമാണ്ടാ ബാലൻചെട്ടി, അലമാണ്ട സ്കൂട്ടി. അലമാണ്ടാ കാതർട്ടിക സാധാരണയായി ഗോൾഡൻ ട്രംഫറ്റ്, കോമൺ ട്രംഫറ്റ് വൈൻ, യെല്ലോ അലമാണ്ടാ എന്നൊക്കെ പറയും. അലമാണ്ടായുടെ സ്വദേശം ബ്രസീൽ ആണ്. ഈ മഞ്ഞ അലമാണ്ടാ സാധാരണയായി എല്ലായിടവും കാണുന്നതാണ്. ലാൻഡ്സ്കേപ്പിങ്ങിന് ഉപയോഗിക്കാം. വേലിക്ക് പകരമായി നമുക്ക് ഉപയോഗിക്കാം. ഒട്ടും പരിചരണം ആവശ്യമില്ലാത്ത ചെടിയാണിത്. എപ്പോഴും പൂക്കൾ തരുന്നതിനാൽ മിക്ക വീടുകളുടെ പൂതോട്ടത്തിലും ഈ ചെടിയെ കാണാം.
പെട്ടന്ന് കൊഴിഞ്ഞു പോകില്ല ഇതിന്റെ പൂക്കൾ. ഒരാഴ്ചയെങ്കിലും നിൽക്കും. അത് കൊഴിഞ്ഞു കഴിയുമ്പോഴേക്കും അടുത്ത പൂക്കൾ ഉണ്ടാവും. ഇതിന്റെ ഹൈബ്രിഡ് വറൈറ്റികൾ ലഭ്യമാണ്. അലമാണ്ടാ ബ്ലാൻചെട്ടി പർപ്പിൾ, റെഡ് തുടങ്ങിയ നിറങ്ങളിൽ പൂക്കൾ നൽകും. ഒരേ വലിപ്പം ആവില്ല ഇതിന്റെ പൂക്കൾ. ഇതിന്റെ വിത്യസ്തതക്കനുസരിച്ച് പൂക്കളുടെ വലിപ്പത്തിലും വ്യത്യാസം വരും. അലമാണ്ടാ സ്കൂട്ടിയെ ബുഷ് അലാണ്ട എന്നും പറയും. ഈ അലമാണ്ട അധികം പൊക്കം വയ്ക്കില്ല. പടർന്നു പോകുകയുമില്ല. കുറ്റിച്ചെടിയായി നിൽക്കും. നമുക്കിതിനെ ചെടിച്ചട്ടിയിൽ വളർത്തുന്നതാണ് നല്ലത്. ഒരുപാട് പടർന്നു പോകാതെ കുറ്റിച്ചെടിയായി നിർത്തിയാലും നല്ല ഭംഗിയാണ് കാണാൻ. നന്നായി സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ഒരു ചെടിയാണ്. സൂര്യപ്രകാശം ഉണ്ടെങ്കിലേ ഇതിൽ പൂക്കൾ ഉണ്ടാവുകയുള്ളൂ. എന്നും വെള്ളം ഇഷ്ടപ്പെടുന്ന ഒരു ചെടിയാണ് അൽമാണ്ട. ചെടിച്ചട്ടിയിൽ അല്ലാതെയും വെക്കാം. പക്ഷേ പടർന്ന് വലുതായി പോകും. ഇതിന്റെ കൊമ്പ് വെച്ചാണ് പ്രജനനം. ഈ ചെടിക്ക് ഒരുതരം വെള്ള കറയുണ്ട് (ലാറ്റെക്സ്). അധികം മൂക്കാത്ത കമ്പ് നോക്കി വെട്ടിയെടുത്ത് വേണം ഈ ചെടിയെ കിളിപ്പിച്ചെടുക്കാൻ. വെള്ളത്തിൽ ഇട്ടുവെച്ച് ഇതിന്റെ കമ്പനി വേരുപിടിപ്പിച്ച് എടുക്കാം. ഇതിന്റെ മണ്ണ് എപ്പോഴും നനവുള്ളതായിരിക്കണം. ഉണങ്ങി പോകാൻ അനുവദിക്കരുത്. സാധാരണ ചെടികളുടെ വോട്ടിങ് തന്നെയാണ് ഇതിനും വേണ്ടത്. മണ്ണും ചാണകപ്പൊടിയും എല്ലുപൊടിയും ചകിരിച്ചോറും. നട്ടുകഴിഞ്ഞ് 20 ദിവസം കൂടുമ്പോൾ ഏതെങ്കിലും വളങ്ങൾ മണ്ണിലോ, ഇലകളിലോ സ്പ്രേ ചെയ്തു കൊടുക്കാം. മണ്ണിൽ ഇടുവാണെങ്കിൽ ഇട്ടതിനുശേഷം വെള്ളമൊഴിക്കണം. നമുക്ക് എൻ.പി.കെ കൊടുക്കാം. സ്പ്രെ ചെയ്യുവാണേൽ 10: 10: 10 അനുപാതത്തിൽ രണ്ട് ലിറ്റർ വെള്ളത്തിൽ ചെയ്യണം. അപോസൈനാസിയ എന്നാണ് വംശനാമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.