ദുബൈ: മലയാളി കുടുംബത്തിെൻറ കൈയെഴുത്ത് ബൈബ്ളിന് ഗിന്നസ് റെക്കോഡിെൻറ പകിട്ട്. തിരുവല്ല സ്വദേശി മ നോജ് വർഗീസ്, ഭാര്യ സൂസൻ, മക്കളായ കരുൺ, കൃപ എന്നിവർ ചേർന്ന് പകർത്തിയെഴുതിയ ബൈബ്ളാണ് ലോകത്തിലെ ഏറ്റവും വല ിയ കൈയെഴുത്ത് ബൈബ്ൾ ഗണത്തിൽ ഇടംപിടിച്ചത്. ദുബൈ സെൻറ് മാർത്തോമ ചർച്ചിൽ നടന്ന ചടങ്ങിലാണ് ഗിന്നസ് അധികൃതർ റെക്കോഡ് പ്രഖ്യാപിച്ചത്.
153 ദിവസം കൊണ്ടാണ് എ വൺ സൈസ് പേപ്പറിൽ ബൈബ്ൾ എഴുതിതീർത്തത്. 151 കിലോ ഭാരം വരുന്ന ബൈബ്ളിന് 1500 പേജുകളുണ്ട്. 85.5 സെൻറി മീറ്റർ നീളവും 60.7 സെൻറി മീറ്റർ വീതിയുമുള്ള ബൈബ്ൾ എഴുതി തീർക്കാൻ 60 പേനകൾ വേണ്ടിവന്നു. മുമ്പ് യൂനിവേഴ്സൽ റെക്കോഡ് ഫോറത്തിെൻറ ലോകറെക്കോഡ് ബൈബ്ൾ നേടിയിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ എഴുതിതീർത്ത ബൈബ്ൾ നവംബർ 15നാണ് വിശ്വാസികൾക്കായി സമർപ്പിച്ചത്. ഗിന്നസ് ലോക റെക്കോഡ് പ്രതിനിധി ഷൈഫാലി മിശ്ര സർട്ടിഫിക്കറ്റ് കൈമാറി. മാർതോമ പള്ളി വികാരി റവ. സിജു സി. ഫിലിപ്പ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൺ, ചിരന്തന പ്രസിഡൻറ് പുന്നക്കൻ മുഹമ്മദലി തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.