ബി​ഗ്, ബാ​ഡ്, വോ​ൾ​ഫ്​ ബു​ക്സ്​’ പ്ര​ദ​ർ​ശ​ന​ത്തി​ലെ ദൃ​ശ്യം

‘ബിഗ്, ബാഡ്​, വോൾഫ്​​’ പുസ്തകോത്സവം ഇന്നുമുതൽ

ഷാ​ർ​ജ: പു​സ്ത​ക​പ്രേ​മി​ക​ൾ​ക്ക്​ സ​ന്തോ​ഷ​വാ​ർ​ത്ത​യു​മാ​യി ‘ബി​ഗ്, ബാ​ഡ്, വോ​ൾ​ഫ്​’ പു​സ്ത​ക പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും ഷാ​ർ​ജ​യി​ൽ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കു​ന്നു. ലോ​ക​ത്തെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ പു​സ്ത​ക​വി​ൽ​പ​ന സം​രം​ഭ​മാ​യ ‘ബി​ഗ്, ബാ​ഡ്, വോ​ൾ​ഫ്’ പു​സ്ത​കോ​ത്സ​വം ജ​നു​വ​രി ഏ​ഴു​വ​രെ നീ​ണ്ടു​നി​ൽ​ക്കും.

ഡി​സ്കൗ​ണ്ടോ​ടെ​യു​ള്ള പു​സ്ത​ക​ങ്ങ​ളു​ടെ വി​ശാ​ല​മാ​യ ശേ​ഖ​ര​മു​ള്ള മേ​ള​യി​ൽ 85 ശ​ത​മാ​നം വ​രെ നി​ര​ക്കി​ള​വ്​ ല​ഭി​ക്കും. ഇം​ഗ്ലീ​ഷ്, അ​റ​ബി​ക്, ഫ്ര​ഞ്ച് തു​ട​ങ്ങി നി​ര​വ​ധി ഭാ​ഷ​ക​ളി​ലും വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി 10 ല​ക്ഷ​ത്തി​ല​ധി​കം വ്യ​ത്യ​സ്ത പു​സ്ത​ക​ങ്ങ​ൾ മേ​ള​യി​ലു​ണ്ടാ​കും. ജീ​വ​ച​രി​ത്ര​ങ്ങ​ൾ, നോ​ൺ-​ഫി​ക്ഷ​ൻ, ച​രി​ത്രം, സ​യ​ൻ​സ് ഫി​ക്ഷ​ൻ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ പു​സ്ത​ക​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വാ​ങ്ങാ​നു​ള്ള സൗ​ക​ര്യ​മാ​ണ്​ ഒ​രു​ക്കി​യ​തെ​ന്നും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 12 വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​ള​യി​ലേ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. മേ​ള​യു​ടെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും വി​ല​ക്കി​ഴി​വ്​ ല​ഭ്യ​മാ​ണ്.

2009ൽ ​മ​ലേ​ഷ്യ​യി​ലാ​ണ്​ ബി​ഗ്, ബാ​ഡ്, വോ​ൾ​ഫ്​ ബു​ക്സ്​ സ്ഥാ​പി​ത​മാ​യ​ത്. ഇ​തി​ന​കം പാ​കി​സ്താ​ൻ, ദ​ക്ഷി​ണ കൊ​റി​യ, ഫി​ലി​പ്പീ​ൻ​സ്, ഇ​ന്തോ​നേ​ഷ്യ, സിം​ഗ​പ്പൂ​ർ തു​ട​ങ്ങി 12 രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച്​ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. റ​മ​ദാ​ൻ മാ​സ​ത്തി​ൽ​ ദു​ബൈ​യി​ലും മേ​ള സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്. 2018ലെ ​ആ​ദ്യ വ​ര​വി​ൽ​ത​ന്നെ ദു​ബൈ​യി​ൽ വ​ലി​യ പ്ര​ചാ​രം നേ​ടാ​ൻ ഈ ​പു​സ്ത​ക​മേ​ള​ക്ക്​ സാ​ധി​ച്ചി​രു​ന്നു.

Tags:    
News Summary - Big, Bad, Wolf Book Festival from Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.