അബൂദബി: ബെൽജിയത്തിൽ നിന്ന് പക്ഷികളും മുട്ടയും ഇറക്കുമതി ചെയ്യുന്നത് യു.എ.ഇ നിരോധിച്ചു. ജീവനോടെയുള്ള വളർത്തു പക്ഷികൾ, അലങ്കാര പക്ഷികൾ, കാട്ടു പക്ഷികൾ എന്നിവയും അവയുടെ സംസ്കരിക്കാത്ത മുട്ടയും കാലാവസ്ഥാ മാറ്റ^പരിസ്ഥിതി മന്ത്രാലയം വിലക്കേർപ്പെടുത്തിയ ഉൽപന്നങ്ങളിൽ ഉൾപ്പെടുന്നു. ബെൽജിയത്തിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണിത്.
എന്നാൽ സംസ്കരിച്ച ഇറച്ചി, മുട്ട ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് തടസമില്ലെന്ന് മന്ത്രാലയത്തിലെ മൃഗ ആരോഗ്യ വിഭാഗം മേധാവി ഡോ. മാജിദ് സുൽത്താൻ അൽ ഖാസിമി വ്യക്തമാക്കി.
പ്രാദേശിക അധികൃതരുമായി ഏകോപിപ്പിച്ച് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നത് മന്ത്രാലയത്തിെൻറ ചുമതലയാണ്.
രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ ചരക്കുകൾ എത്തുന്ന വേളയിൽ അതോടൊപ്പം ഉൾക്കൊള്ളിച്ച ആരോഗ്യ സർട്ടിഫിക്കറ്റ്, ഹലാൽ സാക്ഷ്യപത്രം തുടങ്ങിയവ കർശനമായി പരിശോധിക്കും. യു.എ.ഇയിൽ വിൽപനക്കും ഉപയോഗത്തിനുമുള്ള നിലവാരം പാലിച്ചിട്ടുണ്ടോ എന്നറിയാൻ ഉൽപന്ന തിരിച്ചറിൽ കാർഡ് സൂക്ഷ്മപരിശോധന നടത്തും. അപകടകരമായ വസ്തുക്കളും മാലിന്യവും കടന്നുകൂടിയിട്ടില്ല എന്ന് ഉറപ്പാക്കാൻ ലാബുകളിലും ഭക്ഷണ സാമ്പിൾ പരിേശാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.