ദുബൈ: ജനന സർട്ടിഫിക്കറ്റും കാർ പാർക്കിങ് പേമെൻറും വാട്സ്ആപിലൂടെ ലഭ്യമാക്കുന്ന സംവിധാനം ഒരുങ്ങുന്നു. വിവിധ സ്മാർട്ട് സേവനങ്ങൾ പരിചയപ്പെടുത്തുന്ന ആരോഗ്യ മന്ത്രാലയത്തിെൻറ ജൈടെക്സ് മേളയിലെ പ്രദർശനത്തിലാണ് വാട്സ്ആപ് വഴിയുള്ള ജനന സർട്ടിഫിക്കറ്റ് പരിചയെപടുത്തുന്നത്. അന്തരാഷ്ട്ര തലത്തിലെ ഏറ്റവും മികച്ച സർവിസുകൾ ഉറപ്പുവരുത്തുകയും ഉപഭോക്താക്കൾക്ക് ഏറ്റവും എളുപ്പമുള്ള വഴിയിലൂടെ സംതൃപ്തമായ സേവനങ്ങൾ ലഭിക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ സംവിധാനങ്ങൾ ഒരുക്കുന്നത്. വാട്സ്ആപിലൂടെ ജനന സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നത് യു.എ.ഇ ആരോഗ്യ വകുപ്പ് പരിചയപ്പെടുത്തുന്ന ഏറ്റവും ആകർഷകമായ സംവിധാനം. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടക്കമുള്ള സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ഉപഭോക്താക്കളുടെ ഓൺലൈൻ വഴിയുള്ള അന്വേഷണങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാനുള്ള സംവിധാനവും വകുപ്പ് മേളയിൽ പരിചയപ്പെടുത്തുന്നുണ്ട്. ഉപഭോക്താക്കളുടെ തൃപ്തിയും സന്തോഷവും ലക്ഷ്യമാക്കി മ്രന്താലയം വികസിപ്പിച്ച സ്മാർട്ട് സേവനങ്ങൾ പരിചയപ്പെടുത്താനുള്ള മികച്ച വേദിയായാണ് ജൈടെക്സിനെ കാണുന്നതെന്ന് ഡിപ്പാർട്മെൻറ് ഐ.ടി വിഭാഗം ഡയറക്ടർ സാമിർ അൽ ഖൗറി പറഞ്ഞു.
വാട്സ്ആപ് വഴിയുള്ള പാർക്കിങ് പേമെൻറ് സംവിധാനം ദുബൈയിൽ പരീക്ഷണ ഘട്ടത്തിലാണെന്ന് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) എക്സിക്യൂട്ടിവ് ഡയറക്ടർ അഹമ്മദ് മെഹ്ബൂബാണ് വ്യകതമാക്കിയത്. രണ്ടാഴ്ചക്കം സംവിധാനം നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ മെസേജ് അയക്കുന്ന ഫോർമാറ്റിൽ തന്നെ വാട്സ്ആപിൽ ചെയ്യുന്നതാണ് പരീക്ഷിക്കുന്ന രീതി. ഡിജിറ്റൽ വാലറ്റിൽനിന്ന് പേമെൻറ് ഈടാക്കുകയും ചെയ്യും. എസ്.എം.എസിന് െചലവഴിക്കുന്ന പണം ലാഭിക്കാനും പുതിയ സംവിധാനത്തിലൂടെ ഉപഭോക്താവിന് സാധിക്കും. 'വാവെയ്' കമ്പനിയുടെ വാച്ച് ഉപയോഗിച്ച് 'നോൽ' കാർഡ് താരിഫ് അടക്കാനുള്ള സൗകര്യം, പാർക്കിങ് ലൊക്കേഷൻ കണ്ടെത്താനുള്ള സ്മാർട്ട് മാപ് തുടങ്ങിയ പുതിയ സംവിധാനങ്ങളും ആർ.ടി.എ പരിചയപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.