ദുബൈ: ജനനസർട്ടിഫിക്കറ്റ് വാട്സ്ആപ് വഴി ലഭ്യമാക്കാനുള്ള സംവിധാനവുമായി യു.എ.ഇ ആരോഗ്യമന്ത്രാലയം. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് ജനനസർട്ടിഫിക്കറ്റ് നൽകുന്നത്. മന്ത്രാലയത്തിന്റെ കസ്റ്റമർ സർവിസ് സെന്ററുകളിൽ എത്താതെ തന്നെ സർട്ടിഫിക്കറ്റുകൾ ലഭിക്കും. യു.എ.ഇ ഇന്നൊവേഷൻ മാസത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. ഉപഭോക്താവിന്റെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തിയായിരിക്കും ഈ സംവിധാനം ഏർപെടുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.