ഷാർജ: പാലക്കാട് കള്ളപ്പണമെത്തിയിട്ടുണ്ടെന്ന് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിൻ ആരോപിച്ചു. ഇന്നോവ കാറോ പെട്ടിയോ അല്ല പ്രശ്നം, എത്തിയ പണമാണ് കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഷാർജയിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. വിട്ടുനിൽക്കുന്ന കോൺഗ്രസ് പ്രവർത്തകരെ സജീവമാക്കാനെത്തിച്ചതാണ് പണം. ഒരു ബൂത്തിൽ 30,000 രൂപ വീതമാണ് നൽകുന്നത്. പണമൊഴുക്കി പ്രവർത്തകരുടെ ആവേശത്തെ വിലക്കു വാങ്ങാൻ ശ്രമിക്കരുത്.
കണക്കിൽപ്പെടാത്ത പണം എവിടെ നിന്ന് വരുന്നുവെന്ന് ജനങ്ങൾക്ക് അറിയണം. ജനാധിപത്യത്തെ പണം കൊടുത്തു വാങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് എതിർക്കപ്പെടണം. തനിക്കെതിരെ എ.ഐ സാങ്കേതികവിദ്യ അടക്കം ഉപയോഗിച്ച് വ്യക്തിഹത്യ നടത്തിയുള്ള കാമ്പയിൻ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഓരോന്നും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.