ദുബൈ: സ്ഫോടനത്തിെൻറ കെടുതിയിൽ വലയുന്ന ബൈറൂത്തിന് തുണയേകാൻ യു.എ.ഇയിലെ ഓൺലൈൻ ഡെലിവറി ആപ്പായ ഗോഫുഡ്. വെള്ളിയാഴ്ച ഗോഫുഡ് വഴിയുള്ള കച്ചവടത്തിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും ലബനാനെ സഹായിക്കാൻ റെഡ് ക്രോസിന് നൽകുമെന്ന് അധികൃതർ അറിയിച്ചു.
ഗോഫുഡ് വഴി ഭക്ഷണമോ ഗ്രോസറിയോ ഓർഡർ ചെയ്യുക വഴി ബൈറൂത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഉപഭോക്താക്കൾക്കും പങ്കുചേരാനാണ് അവസരം ഒരുക്കുന്നത്. യു.എ.ഇയിലെ 2000ൽ അധികം റസ്റ്റാറൻറുകളും ഗ്രോസറികളും ഗോഫുഡിെൻറ ശൃംഖലയിലുണ്ട്.
പ്രവർത്തനം തുടങ്ങി ആഴ്ചകൾക്കകം ശ്രദ്ധപിടിച്ചുപറ്റിയ ഗോഫുഡ് ഈ മാസം 19 വരെ എല്ലാ ഓർഡറുകൾക്കും 30 ശതമാനം ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.