ഷാർജ: ഷാർജ പുസ്തകമേളയിൽ തുടർച്ചയായ ഏഴാംവർഷവും ബുക്കിഷ് സാഹിത്യ ബുള്ളറ്റിൻ പുറത്തിറങ്ങി. നാട്ടിലെയും മറുനാട്ടിലെയും നൂറോളം പേരുടെ മിനിക്കഥകളും കുറിപ്പുകളും കവിതകളും ഉൾക്കൊള്ളുന്ന ബുക്കിഷ് സൗജന്യമായാണ് വിതരണം ചെയ്യുന്നത്. 20 പേജിൽ 250ലേറെ പേർ എഴുതിയിട്ടുണ്ട്. റൈറ്റേഴ്സ് ഫോറത്തിൽ ജനകീയ പ്രകാശനത്തോടെയാണ് ബുക്കിഷ് പുറത്തിറക്കിയത്.
ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യുട്ടിവ് മോഹന്‍കുമാർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൺ, മലയാള മനോരമ ദുബൈ ചീഫ് റിപ്പോർട്ടർ രാജു മാത്യു, എഴുത്തുകാരായ ശ്രീകണ്ഠൻ കരിക്കകം, മുരളി മംഗലത്ത്, ഇസ്മായീൽ മേലടി, ബഷീർ തിക്കോടി, ഷാബു കിളിത്തട്ടിൽ, ഷാജി ഹനീഫ്, വെള്ളിയോടൻ, ഷീല പോൾ, പി. ശിവപ്രസാദ്, ബുക്കിഷ് ടീം അംഗങ്ങളായ സലീം അയ്യനത്ത്, രാഗേഷ് വെങ്കിലാട്, മഹേഷ് പൗലോസ്, സാദിഖ് കാവിൽ, മറ്റു എഴുത്തുകാർ, വായനക്കാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. തമിഴ് എഴുത്തുകാരനായ സുബ്രഭാരതി മണിയൻ, ബുക്കിഷ് വിതരണത്തിന് നേതൃത്വം നൽകുന്ന വി.പി. സിറാജ് കീഴ്മാടം, റൈറ്റേഴ്സ് ഫോറത്തിൽ സേവനം ചെയ്യുന്ന ഷാർജ ബുക്ക് അതോറിറ്റി ജീവനക്കാരൻ ഹമീദ് മുഹമ്മദ് കുട്ടി, ഗോപിക തുടങ്ങിയവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.