ദുബൈ: ദുബൈ കെ.എം.സി.സി വനിത വിങ് പിങ്ക് മാസാചരണത്തിന്റെ ഭാഗമായി സ്തനാർബുദ ബോധവത്കരണം നടത്തി. ആസ്റ്റർ ഗ്രൂപ്പുമായി സഹകരിച്ച് മുഹൈസിന ആസ്റ്റർ ഹോസ്പിറ്റലിൽ നടത്തിയ പരിപാടിയിൽ വ്യത്യസ്ത വിഷയങ്ങളെ കുറിച്ച് ഡോ. റബീല, ഡോ. അനീസ അൻസാർ എന്നിവർ ക്ലാസുകൾ നടത്തി.
ദുബൈ കെ.എം.സി.സി വനിത വിങ് പ്രസിഡന്റ് സഫിയ മൊയ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങ് സ്റ്റേറ്റ് കമ്മിറ്റി രക്ഷാധികാരി ശംസുന്നിസ ശംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റീന സലിം സ്വാഗതവും ട്രഷറർ നജ്മ സാജിദ് നന്ദിയും പറഞ്ഞു.
ദുബൈ കെ.എം.സി.സിക്കുവേണ്ടി ആസ്റ്റർ ഗ്രൂപ് സജ്ജമാക്കിയ സൗജന്യ സ്തനാർബുദ സ്ക്രീനിങ് ടെസ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം ഡോ. റബീല, വനിതാ വിങ് രക്ഷാധികാരി നസീമ അസ്ലമിന് കൂപ്പൺ നൽകി നിർവഹിച്ചു. ആസ്റ്റർ ഗ്രൂപ് ജനറൽ മാനേജർ സിറാജ് മുസ്തഫ, മാനേജർമാരായ റിയാസ്, രതീഷ്, സീനിയർ എക്സിക്യൂട്ടിവ് നജഫ്, നഴ്സിങ് ഓഫിസർ സില, തൃശൂർ ജില്ല വിമൻസ് വിങ് പ്രസിഡന്റ് റസിയ ഷമീർ, നസീമ അസ്ലം എന്നിവർ ആശംസകൾ നേർന്നു.
റിയാന സലാം ആയിരുന്നു കോഓഡിനേറ്റർ. റാബിയ സത്താർ, ആയിഷ മുഹമ്മദ്, സുഹറാബി മനാഫ്, ഹയറുന്നിസ, തസ്നീം, കമറുന്നിസ, ലൈല കബീർ, സഫിയ അഷ്റഫ്, സകീന മൊയ്ദീൻ, സജിത ഫൈസൽ, സജ്ന അസീസ്, സുലൈഖ, റഫീന അഹ്മദ്, റസീന റഷീദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.