ധാരണാപത്രങ്ങളുടെ കൈമാറ്റ ചടങ്ങില്‍ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി, മന്ത്രി
ഉദയ് സാമന്ത്, കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന് തുടങ്ങിയവര്‍
റാസല്‍ഖൈമ: സാമ്പത്തിക-വാണിജ്യ മേഖലയില്‍ റാസല്‍ഖൈമയുമായി സഹകരണം വര്‍ധിപ്പിക്കുമെന്ന് മഹാരാഷ്ട്ര വ്യവസായ മന്ത്രി ഉദയ് സാമന്ത്. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ റാക് ഇക്കണോമിക് സോണ്‍ (റാകിസ്) -കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) സഹകരണത്തോടെ റാക് വാല്‍ഡോഫ് അസ്റ്റോറിയ ഹോട്ടലില്‍ നടന്ന ബിസിനസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാക് ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി ചടങ്ങില്‍ പങ്കെടുത്തു. ഇരു രാജ്യങ്ങളിലും വര്‍ധിച്ചുവരുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക-ബിസിനസ് സംരംഭങ്ങളില്‍ തുടരുന്ന സഹകരണം ശക്തമാക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് ശൈഖ് സഊദും ഉദയ് സാമന്തും അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കോര്പറേഷന് (എം.ഐ.ഡി.സി)-റാകിസ്, സി.ഐ.ഐ-റാകിസ്, യു.എ.ഇ ഇന്ത്യ ബിസിനസ് കൗണ്‍സില്‍ (യു.ഐ.ബി.സി)-എം.ഐ.ഡി.സി തുടങ്ങിയവ തമ്മില്‍ ഒപ്പുവെച്ച ധാരണാ പത്രങ്ങളുടെ കൈമാറ്റവും ചടങ്ങില്‍ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.