ഷാർജ: ഷാർജ സെന്റ് മൈക്കിൾ ഇടവകയിൽ ഫെബ്രുവരി മൂന്നു മുതൽ ആറു വരെ കരിസ്മാറ്റിക് കൺവെൻഷൻ നടത്തും. കൃപാസനം ധ്യാനകേന്ദ്രത്തിലെ ഡയറക്ടർ ഫാ. ഡോ. ജോസഫ് വി.പിയുടെ നേതൃത്വത്തിലാണ് കരിസ്മാറ്റിക് കൺവെൻഷൻ നടത്തുന്നത്. ദിവസവും വൈകുന്നേരം അഞ്ചു മുതൽ 9.30 വരെയായിരിക്കും ശുശ്രൂഷകൾ. ഇടവകയിലെ മലയാളം സമൂഹത്തിനുവേണ്ടി കരിസ്മാറ്റിക് പ്രാർഥനഗ്രൂപ്പാണ് കൺവെൻഷനായുള്ള ഒരുക്കങ്ങൾ നടത്തുന്നത്.
ധ്യാനദിവസങ്ങളിൽ രോഗികൾക്കും, കുടുംബങ്ങൾക്കും പരീക്ഷ എഴുതുന്ന കുട്ടികൾക്കുമായി പ്രത്യേക പ്രാർഥന ഉണ്ടായിരിക്കും. ഫെബ്രുവരി മൂന്നിന് വൈകീട്ട് ഇടവക വികാരി ഫാ. സബരിമുത്തു കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. മലയാളം സമൂഹത്തിന്റെ ഡയറക്ടർ ഫാ. ജോസ് വട്ടുകുളത്തിൽ, പാരീഷ് കമ്മിറ്റി സെക്രട്ടറി ജിബി ജോർജ്, ഷാർജ കാരിസ് കോഓഡിനേറ്റർ വത്സ ജോർജ്, അസി.കോഓഡിനേറ്റർ ഫ്ലായ്സൺ, കൺവെൻഷൻ കൺവീനർ ഷോജി ആന്റണി എന്നിവരുടെ നേതൃത്വത്തിൽ പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.