ചാവക്കാട് അസോസിയേഷൻ സംഘടിപ്പിച്ച അഹ്ലൻ റമദാൻ പരിപാടിയിൽ സബീൽ റഹ്മാൻ പൊന്നാനി സംസാരിക്കുന്നു
ദുബൈ: ‘ചാവക്കാട് അസോസിയേഷൻ അഹ്ലൻ റമദാൻ 2025’ പരിപാടി ഖിസൈസിലെ ദുബൈ റൂഫ് ടോപ്പ് ബിൽഡിങ്ങിൽ സംഘടിപ്പിച്ചു. അഹ്ലാം ലിയാഖത്ത് അലിയുടെ ഖിറാഅത്തോട് കൂടി ആരംഭിച്ച ചടങ്ങില്‍ ജനറൽ സെക്രട്ടറി ഷാനിൽ ഓവുങ്ങൽ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.
റമദാനിനെ വരാനിരിക്കുന്ന ഒരു അതിഥിയായി കണ്ട് ശാരീരികമായും മാനസികമായുമുള്ള തയാറെടുപ്പുകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മോട്ടിവേറ്ററും എഴുത്തുകാരനും കൗൺസിലറുമായ സബീൽ റഹ്മാൻ പൊന്നാനി റമദാൻ നസീഹത്ത് നടത്തി. ശേഷം റജീന അൻവർ ഖുർആൻ പാരായണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകി. പ്രോഗ്രാം കൺവീനർ സലീം ഓവുങ്ങൽ നന്ദി അറിയിച്ചു. മാർച്ച് 16 ഞായറാഴ്ച അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.