ദുബൈ: ബാല കലാസാഹിതി ദുബൈ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി ശാസ്ത്രസെമിനാർ സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിന്റെ ഭാഗമായി ‘ഇന്ത്യൻ സ്പേസ് പ്രോഗ്രാം’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
വി.എസ്.എസ്.സി മുൻ ഡയറക്ടർ എം. ചന്ദ്രദത്തനും വി.എസ്.എസ്.സി മുൻ ഡെപ്യൂട്ടി ഡയറക്ടർ സി.എസ്. ഹാരിഷും കുട്ടികളുമായി സംവദിച്ചു. പരിപാടിയുടെ ഭാഗമായി സ്പേസ് സയൻസുമായി ബന്ധപ്പെട്ട കോഴ്സുകളും ജോലി സാധ്യതകളും പരിചയപ്പെടുത്തി. കവിത മനോജ് മോഡറേറ്ററായിരുന്നു.
ബാല കലാസാഹിതി അംഗങ്ങളായ നൈറ ഫാത്തിമ, അവന്തിക സന്ദീപ് എന്നിവർ അതിഥികളെ പരിചയപ്പെടുത്തി. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ വിദ്യാർഥികളും രക്ഷിതാക്കളുമടക്കം നൂറിൽപരം ആളുകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.