അബൂദബി: സൗദി അറേബ്യയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സന്ദർശനത്തിന്റെ ഭാഗമായി നടന്ന ചൈന-ജി.സി.സി ഉച്ചകോടിയിലും അറബ്-ചൈനീസ് സഹകരണ വികസന ഉച്ചകോടിയിലും യു.എ.ഇയെ പ്രതിനിധാനം ചെയ്ത് സുപ്രീംകൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി പങ്കെടുത്തു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് യു.എ.ഇ പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുത്തത്.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനാണ് ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ചത്. സാമ്പത്തിക വളർച്ചയും വികസനവും ഉൾപ്പെടെ വിവിധ മേഖലകളിലെ സഹകരണ അവസരങ്ങളെ കുറിച്ച് ഉച്ചകോടിയിൽ ചർച്ച നടന്നു. വിവിധ ജി.സി.സി രാജ്യങ്ങളിലെ നേതാക്കൾ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, വിവിധ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ എന്നിവർ ഉച്ചകോടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.