ദുബൈ: യു.എ.ഇ നിവാസികൾക്കിടയിൽ ചൈനീസ് നിർമിത വാഹനങ്ങളോടുള്ള പ്രിയം വർധിച്ചതായി റിപോർട്ട്. മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് വിലക്കുറവും കൂടുതൽ സവിശേഷതകൾ ഉൾകൊള്ളുന്നതുമാണ് ചൈനീസ് വാഹനങ്ങൾക്ക് ആവശ്യക്കാർ വർധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജനുവരി മുതൽ മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം യു.എ.ഇയിൽ ഏറ്റവും കൂടുതൽ വിറ്റുപോയ പ്രധാന ബ്രാൻഡുകളിൽ നാലാമതാണ് ചൈനീസ് കമ്പനിയായ എം.ജിയെന്നാണ് കാർ പോർട്ടലായ യാല മോട്ടോർസ് പറയുന്നത്. ജാപ്പനീസ് കമ്പനികളായ ടൊയോട്ട, നിസാൻ, കൊറിയൻ കമ്പനിയായ ഹ്യുണ്ടായി എന്നിവരാണ് എം.ജിക്ക് മുകളിലുള്ളത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എം.ജിയുടെ വിൽപനയിൽ 86 ശതമാനമാണ് വർധന. കഴിഞ്ഞ ആറാഴ്ചക്കിടെ ചൈനീസ് കാറായ ഗീലിയുടെ വിൽപന ആയിരത്തിലധികമായിരുന്നു. ഇക്കഴിഞ്ഞ മേയിലാണ് ഗീലിയുടെ ദുബൈ ഷോറൂം പ്രവർത്തനം തുടങ്ങിയത്. എ.ജി.എം.സിയാണ് വിതരണക്കാർ. ഗീലിയുടെ ഡിമാന്‍റ് കൂടിയ സാഹചര്യത്തിൽ ഷാർജയിലും അബൂദബിയിലും പുതിയ ഷോറൂം തുറക്കാനുള്ള പദ്ധതിയിലാണ് എ.ജി.എം.സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.