ജി.സി.സി കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ കോസ്റ്റൽ ട്രിവാൻഡ്രം യു.എ.ഇ
ദുബൈ: പവർ ഗ്രൂപ് യു.എ.ഇയുടെ നേതൃത്വത്തിൽ ദുബൈ പൊലീസിന്റെ പോസിറ്റിവ് സ്പിരിറ്റ് കൗൺസിലിന്റെ സഹകരണത്തോടെ നടന്ന ജി.സി.സി കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ കോസ്റ്റൽ ട്രിവാൻഡ്രം യു.എ.ഇ ചാമ്പ്യന്മാരായി. ടൈബ്രേക്കറിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് ടോപ് ടെൻ ഒമാനെ പരാജയപ്പെടുത്തിയാണ് കോസ്റ്റൽ ട്രിവാൻഡ്രത്തിന്റെ കിരീടധാരണം. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെത്തുടർന്നാണ് ടൈബ്രേക്കർ വേണ്ടിവന്നത്. സെമിയിൽ ടോപ് ടെൻ ഒമാൻ, ക്ലബ് ഡി സ്വാത് മാൾട്ടയെയും കോസ്റ്റൽ ട്രിവാൻഡ്രം, അജ്മാൻ അൽ സബ ഹസ്ലേഴ്സിനെയുമാണ് തോൽപിച്ചത്.
കോസ്റ്റൽ ട്രിവാൻഡ്രത്തിലെ ഫൈസൽ മികച്ച കളിക്കാരനായും ജോൺ മികച്ച വിദേശ കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു. ഇതേ ടീമിലെ ഷിജിനാണ് ടോപ് സ്കോറർ. ടോപ് ടെൻ ഒമാനിലെ രതിൻ ലാലിനെ മികച്ച ഡിഫൻഡറായും ഷഹബാസിനെ മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുത്തു.
ട്രോഫിക്കൊപ്പം ചാമ്പ്യന്മാർക്ക് 25,000 ദിർഹവും റണ്ണേഴ്സ് അപ്പിന് 10,000 ദിർഹവും സമ്മാനിച്ചു. ദുബൈ പൊലീസ് പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ പ്രസിഡന്റ് ഫാത്തിമ ബുഹജീർ, ദുബൈ പൊലീസിലെ ഉദ്യോഗസ്ഥരായ അഹമ്മദ് സാൻകാൽ, ജുമാ മുബാറക് പവർ ഗ്രൂപ് ഡയറക്ടറും ടൂർണമെന്റ് കൺവീനറുമായ എസ്.പി.സി ഫിനാസ്, കോഓഡിനേറ്റർമാരായ ഷബീർ മണ്ണാറിൽ, അബ്ദുൾ ലത്തീഫ് ആലൂർ, പ്രോസ്പരോ ഡയറക്ടർ അഡ്വ. ശ്രീലാൽ, ലുലു ഇന്റർനാഷനൽ എക്സ്ചേഞ്ച് മീഡിയ ആൻഡ് മാർക്കറ്റിങ് മാനേജർ അസിം ഉമ്മർ എന്നിവർ സമ്മാനങ്ങൾ നൽകി. പവർ ഗ്രൂപ് ഡയറക്ടർമാരായ അസ്ലം ചിറക്കൽ പടി, ദിലീപ് കക്കാട്ട്, ഷമീർ വലവക്കാട്, ഷബീർ കേച്ചേരി, ബഷീർ കാട്ടൂർ, നാസർ മങ്കടവ്, ഹസ്സൻ പട്ടാമ്പി എന്നിവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.