സാമൂഹിക സമ്മേളനങ്ങളും പുനരാരംഭിക്കാം: ഷാർജയിൽ വിവാഹ സൽക്കാരങ്ങൾക്ക് അനുമതി

സാമൂഹിക സമ്മേളനങ്ങളും പുനരാരംഭിക്കാം: ഷാർജയിൽ വിവാഹ സൽക്കാരങ്ങൾക്ക് അനുമതി

ഷാർജ: ഞായറാഴ്ച മുതൽ കോവിഡ് -19 സുരക്ഷ നടപടികൾക്ക് അനുസൃതമായി ഹോട്ടലുകളിലും ഹാളുകളിലും വീടുകളിലും വിവാഹ സൽക്കാരങ്ങളും സാമൂഹിക സമ്മേളനങ്ങളും പുനരാരംഭിക്കാൻ ഷാർജയുടെ അനുമതി. ഉപഭരണാധികാരിയും ഷാർജ കിരീടാവകാശിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരം ഷാർജ എക്സിക്യൂട്ടിവ് കൗൺസിലാണ് നിർദേശം നൽകിയത്.

ഷാർജ ദുരന്തനിവാരണ സമിതി ഇത്തരം പരിപാടികൾ നടത്താനുള്ള ഔദ്യോഗിക മാർഗനിർദേശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് എമിറേറ്റ്സ് മീഡിയ ഓഫിസ് അറിയിച്ചു.കോവിഡി​െൻറ വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മാർച്ചിൽ എമിറേറ്റ്സിൽ ഉടനീളം സാമൂഹിക പരിപാടികളും വിവാഹങ്ങളും -വീട്ടിലും ഇവൻറ്​ ഹാളുകളിലും വിലക്കിയിരുന്നു.

ജീവിതശൈലിയിലെ മാറ്റങ്ങളുമായി ലോകം ക്രമേണ പൊരുത്തപ്പെടുന്നതിനാൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ സഹായിക്കുന്നതിന് സമീപ മാസങ്ങളിൽ നിയന്ത്രണങ്ങൾ കുറച്ചിട്ടുണ്ട്. എന്നാൽ, കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പരിപാടികൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.