ബ​ഷീ​ർ

ബ​ഷീ​ർ ച​ങ്ങ​രം​കു​ള​ത്തി​ന്‍റെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ചി​ച്ചു

അ​ബൂ​ദ​ബി: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ബ​ഷീ​ർ ച​ങ്ങ​രം​കു​ള​ത്തി​ന്‍റെ ആ​ക​സ്മി​ക വേ​ർ​പാ​ടി​ൽ അ​ബൂ​ദ​ബി​യി​ലെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ അ​നു​ശോ​ചി​ച്ചു. അ​ബൂ​ദ​ബി​യി​ലെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ബ​ഷീ​ർ ശ​ക്തി തി​യ​റ്റേ​ഴ്​​സി​ന്‍റെ​യും കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ന്‍റെ​യും സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു.

ച​ങ്ങ​രം​കു​ളം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ച​ങ്ങാ​ത്തം ച​ങ്ങ​രം​കു​ളം’ എ​ന്ന സം​ഘ​ട​ന​ക്ക് രൂ​പം ന​ൽ​കു​ന്ന​തി​ൽ മു​ൻ​നി​ര​യി​ൽ​നി​ന്ന് പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം സ്ഥാ​പ​ക ഭാ​ര​വാ​ഹി​ക​ളി​ൽ പ്ര​മു​ഖ സ്ഥാ​നം വ​ഹി​ച്ചി​രു​ന്നു.

എ​ല്ലാ​വ​രെ​യും ചേ​ർ​ത്തു​നി​ർ​ത്തി​ക്കൊ​ണ്ട് മി​ക​ച്ച സം​ഘാ​ട​ക​ൻ എ​ന്ന നി​ല​യി​ൽ ഏ​റെ മി​ക​വ് തെ​ളി​യി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു​വെ​ന്ന് ലോ​ക കേ​ര​ള​സ​ഭ അം​ഗം അ​ഡ്വ. അ​ൻ​സാ​രി സൈ​നു​ദ്ദീ​ൻ, കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ്​ എ.​കെ. ബീ​രാ​ൻ​കു​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് യൂ​സ​ഫ്, ശ​ക്തി തി​യ​റ്റേ​ഴ്​​സ് അ​ബൂ​ദ​ബി പ്ര​സി​ഡ​ന്‍റ്​ കെ.​വി. ബ​ഷീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൽ. സി​യാ​ദ് എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - Condoled in the death of Basheer Changaramkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.