അൽഐൻ: പ്രശസ്ത മാപ്പിളപ്പാട്ട്, സിനിമ പിന്നണി ഗായിക അസ്മ കൂട്ടായിയുടെ അകാല വേർപാടിൽ നമ്മൾ പ്രവാസികൾ സൗഹൃദ കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി.
കുലീനതകൊണ്ട് സ്വന്തം കഴിവിനെ ഉജ്ജ്വലമാക്കിയ അതുല്യ കലാപ്രതിഭയായിരുന്നു അസ്മ കൂട്ടായിയെന്ന് അനുശോചന യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജനറൽ സെക്രട്ടറി അലിമോൻ പെരിന്തല്ലൂർ അഭിപ്രായപ്പെട്ടു.ഗ്രാമാന്തരങ്ങൾക്ക് മാപ്പിളകലയുടെ സംഗീതാത്മക സ്വീകാര്യത കൈവരിക്കുന്നതിനും മാപ്പിള കലാവേദികൾ ജനകീയമാക്കുന്നതിനും ചെറുപ്രായം മുതൽ നിസ്വാർഥ സേവനം നൽകിയ അനുഗൃഹീത ഗായികയായിരുന്നു അസ്മ കൂട്ടായിയെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രസിഡന്റ് നാസർ താണിക്കാട് അഭിപ്രായപ്പെട്ടു. ട്രഷറർ ഹമീദ് സി. വൈരങ്കോട്, രക്ഷാധികാരി മുസ്തഫ പി.കെ. കൂട്ടായി, ഉപദേശകസമിതി ചെയർമാൻ അലി കെ.എസ്.എ, ഗായകൻ ഷരീഫ് കൂട്ടായി, അനീഷ് റഹ്മാൻ വേങ്ങരക്കാരൻ, ഹബീബ് കല്ലിങ്ങക്കിരൻ, റിയാദ് ഡ്രൈവേഴ്സ് ടീം അംഗം ഉസ്മാൻ മഞ്ചേരി, ഫാറൂഖ് കോക്കൂർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.