അഷ്റഫ് ഹാജിയുടെ നിര്യാണത്തിൽ അ​നു​ശോ​ചിച്ചു

വി.​കെ. അ​ഷ​റ​ഫ്‌ ഹാ​ജി​യു​ടെ വി​യോ​ഗ​ത്തി​ൽ തി​രു​വ​ത്ര വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ

ന​ട​ത്തി​യ അ​നു​ശോ​ച​ന യോ​ഗം

അഷ്റഫ് ഹാജിയുടെ നിര്യാണത്തിൽ അ​നു​ശോ​ചിച്ചു

ദു​ബൈ: അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ പ്ര​വാ​സ​ലോ​ക​ത്തും തി​രു​വ​ത്ര​യു​ടെ ജീ​വ​കാ​രു​ണ്യ, സാ​മു​ദാ​യി​ക രം​ഗ​ങ്ങ​ളി​ലും നി​റ​ഞ്ഞു​നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യും തി​രു​വ​ത്ര വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ദു​ബൈ ക​മ്മി​റ്റി​ക്ക്‌ ദീ​ർ​ഘ​കാ​ലം നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്‌​ത വെ​ൽ​ഫെ​യ​ർ ഉ​പ​ദേ​ഷ്ടാ​വ് വി.​കെ. അ​ഷ​റ​ഫ്‌ ഹാ​ജി​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​ന​വും പ്രാ​ർ​ഥ​ന സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ റീ​ഫ് ദേ​ര റ​സ്റ്റാ​റ​ന്‍റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ന് പ്ര​സി​ഡ​ന്‍റ്​ മു​ജീ​ബു​ദ്ദീ​ൻ സൈ​ഫു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​ലി​ഹ് ഫൈ​സി തി​രു​വ​ത്ര പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​റ​ഫു​ദ്ദീ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷി​ഹാ​ബ് ആ​ലു​ങ്ങ​ൽ, സ​ക്ക​രി​യ റ​ഷീ​ദ് എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഇ.​വി. ഷ​രീ​ഫ്, ടി.​എ. ഷൗ​ക്ക​ർ എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തെ അ​നു​സ്മ​രി​ച്ചു. അ​ഷ​റ​ഫ്‌ ഹാ​ജി​യു​ടെ ദീ​ർ​ഘ​കാ​ല സം​ഭാ​വ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ സ്മാ​ര​ക പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കാ​നു​ള്ള യോ​ഗ​ത്തി​ന്‍റെ നി​ർ​ദേ​ശം എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​ക്ക് സ​മ​ർ​പ്പി​ച്ചു. കെ.​കെ. ബ​ദ​റു​ദ്ദീ​ൻ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Condolences on the passing of Ashraf Haji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.